ചെങ്ങന്നൂർ : കല്ലിശ്ശേരി ശാലേം ഹൗസിൽ ട്രാൻസ്‌ഫോർമർ വി ബി എസിന്റെ ഡയറക്ടറും പവർവിഷൻ കിഡ്സ് പ്രോഗ്രാം കോഡിനേറ്ററുമായ പാസ്റ്റർ റെനി വെസ്‌ലിയുടെ പിതാവും ഏവരിഹോം ക്രൂസൈഡ്, തിരുവല്ല ഇവാഞ്ചലിക്കൽ പ്രസ്സ് എന്നിവയുടെ ആദ്യകാല പ്രവർത്തകനും ശാരോൻ ഫെലോഷിപ്പ് സഭയുടെ സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ ഐ വെസ്‌ലി (80) ഇന്നലെ (10.12.2023) രാത്രി 09 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ ഡിസംബർ 12 രാവിലെ 08.00 മണിക്ക് സ്വവസതിയിലും 09 മണിക്ക് തിരുവല്ല ശാരോൻ ഫെലോഷിപ്പ് ആഡിറ്റോറിയത്തിൽ വെച്ചും നടക്കും.
ഭാര്യ : കുഞ്ഞുകുഞ്ഞമ്മ വെസ്‌ലി, മകൻ : പാസ്സ്റ്റർ റെനി വെസ്‌ലി, മരുമകൾ : റീബാ റെനി
കൊച്ചുമക്കൽ : റിബേക്കാ റെനി, റിയാനാ സൂസൻ റെനി.
Comments