തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം പേരൂർക്കട സെന്ററിലെ വിതുര ശാലേം വർഷിപ്പ് സെന്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ജോർജ്ജ് (53) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ഇന്നലെ വിശ്വാസികളുടെ ഭവനങ്ങൾ സന്ദർശിച്ച് വരവെ പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ട് നേരിട്ടത്തിനെ തുടർന്ന് വിതുരയിലെ ആശുപത്രിയിൽ വച്ചായിരുന്നു വേർപാട്. നിരവധി സഭകളിൽ സഭാശുശ്രൂഷകനായിരുന്നിട്ടുണ്ട്. സംസ്ക്കാര ശുശ്രൂഷ നാളെ (ഒക്ടോബർ 30 ന്) രാവിലെ 08 മണി മുതൽ 12 മണി വരെ കുടപ്പനക്കുന്ന് സി എസ് ഐ പാരിഷ് ഹാളിൽ വെച്ചും സംസ്ക്കാരം മലമുകൾ സെമിത്തേരിയിലും നടക്കും.
ഭാര്യാ : ഗീതാ സണ്ണി, മക്കൾ: പ്രിൻസി സണ്ണി, ഡോണി സണ്ണി
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comentarios