
അഴലേറുന്ന ജീവിത യാത്ര തികച്ച്...ഭാഗ്യനാട്ടിലേക്ക് പാസ്റ്റർ മുട്ടം ഗീവർഗീസ്
- POWERVISION TV
- Feb 8, 2024
- 1 min read

മലയാള ക്രൈസ്തവ ഗാനലോകത്ത് സുപരിചിതമായ നൂറിലധികം ആത്മീയഗീതങ്ങൾ തന്റെ തൂലികയിൽ നിന്നും ജന്മം കൊണ്ടിട്ടുള്ളവയാണ്. അഴലേറും ജീവിത മരുവിൽ നീ തളരുകയോ.., ഭാഗ്യനാട്ടിൽ പോകും ഞാൻ.. ആശ്ചര്യമേയിതു ആരാൽ വർണിച്ചിടാം..., അല്പകാലം മാത്രം ഈ ഭുവിലെ വാസം..., ലോകം നിന്നിലുള്ള വെള്ളി പൊന്നിവ എടുത്തിടും, സ്തോത്രഗീതം പാടുക നീ മനമേ, പ്രത്യാശയോടിതാഭക്തരങ്ങുണരുനേ, എന്നുള്ളമേ നീ സ്‌തുതിക്ക നീ യഹോവയെ നിരന്തരം... ഉണർവരുൾകയിന്നേരം ,നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം, സൗന്ദര്യത്തിൽ പുർണ്ണതയാകുന്ന സീയോനിൽ, വീണ്ടെടുക്കപ്പെട്ട കൂട്ടമേ തുടങ്ങിയ ആത്മ പ്രചോദിതവും, പ്രത്യാശ നിർഭരവുമായ ഗാനങ്ങൾ ഇവയിൽ ചിലത് മാത്രമാണ്. വാർദ്ധക്യത്തിലും ഏറെ ചുറുക്കോടെ കൺവൻഷൻ വേദികളിലും മറ്റും ദൈവവചന ഘോഷണത്തിലും, ഗാനാലാപനത്തിലും പ്രിയ പിതാവ് അടുത്ത കാലം വരെ നിറ സാന്നിദ്ധ്യമായിരുന്നു. ഭൗതിക സംസ്കാരം പിന്നീട്.
Comments