പുനലൂർ: പുനലൂരിലെ ആദ്യകാല പെന്തെക്കോസ്തു വിശ്വാസികളിൽ ഒരാളും പ്രമുഖ വ്യാപാരിയുമായിരുന്ന എ.ജി സഭയിലെ പ്രമുഖ കുടുംബാംഗവും പവർവിഷൻ ടി വി യുടെ പ്രാർത്ഥനകൾക്ക് നേതൃത്വം വഹിക്കുന്ന പാസ്റ്റർ ജയിംസ് ചാക്കോയുടെ ഭാര്യാ പിതാവുമായ പുനലൂർ വാഴയിൽ വി.ഐ. എബ്രഹാം (അനിയൻകുഞ്ഞ് - 88) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മെയ് 18 ശനിയാഴ്ച രാവിലെ 08 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കുകയും 01 മണിക്ക് സെമിത്തേരിയിൽ സംസ്‌കരിക്കും.
പുനലൂരിലെ പെന്തെക്കോസ്തു മുന്നേറ്റത്തിനും സഭാവളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി ഏറെ സഹകരിച്ചു. എ.ജി. മലയാളം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ വിപുലീകരണത്തിനായി കൈത്താങ്ങായി പ്രവർത്തിച്ചു.
കുരീപ്പളളി താഴാംപണയിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ.
മക്കൾ: മേഴ്സി ജയിംസ് (റാന്നി), പാസ്റ്റർ ജോർജ് എബ്രഹാം (ഡയറക്ടർ റേ ഓഫ് ലൗവ്, ഡയറക്ടർ ഏജി മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ബോർഡ് , യുഎസ്എ ), സന്തോഷ് എബ്രഹാം (ജോജി - യു എസ് എ ), ജോസ് എബ്രഹാം (യുഎസ്എ).
മരുമക്കൾ: പാസ്റ്റർ ജയിംസ് ചാക്കോ ചീനിവിളയിൽ (പവർ വിഷൻ), ആനി (ഷീബ- യുഎസ്), ആൻസി(വ്യുമൺസ് കോർഡിനേറ്റർ - പിസിഎൻഎകെ), സോഫിയ (യുഎസ്).
Comments