ഓഫീസ് ഉത്ഘാടനവും സമർപ്പണ ശുശ്രൂഷയും ഒക്ടോബർ 07 തിങ്കളാഴ്ച്ച
- Jaison S Yacob
- Oct 5, 2024
- 1 min read

കോട്ടയം : പ്രത്യാശോത്സവം 2024 ന്റെ ഔദ്യോഗിക ഓഫീസ് ഉത്ഘാടനവും സമർപ്പണ ശുശ്രൂഷയും ഒക്ടോബർ 07 തിങ്കളാഴ്ച വൈകുന്നേരം 04 മണിക്ക് നാഗമ്പടം സീസർ പാലസ് ഹോട്ടലിന് സമീപമുള്ള മുത്തൂറ്റ് ടവറിൽ നടക്കും. സെലിബ്രേഷൻ ഓഫ് ഹോപ്പിന്റെ വിവിധ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. ഓഫീസ് ഉദ്ഘാടനത്തോടൊപ്പം തന്നെ വെബ്‌സൈറ്റ്, രജിസ്‌ട്രേഷൻ എന്നിവയുടെ ഉത്ഘാടനങ്ങളും നടക്കും. കൺവെൻഷന് വേണ്ട എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. എല്ലാ കമ്മിറ്റി അംഗങ്ങളും വളരെ ഉത്സാഹത്തോടെ പ്രവർത്തിച്ചു വരുന്നു. എല്ലാ ജില്ലകളിലെയും താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ കൂട്ടായ്മകൾ നടന്നു വരികയാണ്.
תגובות