top of page

പി വൈ പി എ കോട്ടയം നോർത്ത് സെന്റർ യുവജന ക്യാമ്പ് ആഗസ്റ്റ് 28, 29 തീയതികളിൽ

  • Writer: POWERVISION TV
    POWERVISION TV
  • Aug 25, 2023
  • 1 min read

കോട്ടയം : യേശുക്രിസ്തുവുമായി കൂടുതൽ കണക്റ്റ് ആകുവാൻ എല്ലാ യുവ കൂട്ടുകാർക്കും ആയി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ യുവജന ക്യാമ്പ് ആഗസ്റ്റ് 28, 29 തീയതികളിൽ 46 മത് യുവജന

ക്യാമ്പ് സിയോൺ ടാബർ നാക്കിൽ കോട്ടയം ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. സെന്റർ മിനിസ്റ്റർ പാ. ഫിലിപ്പ് കുര്യാക്കോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലഹരിമുഖരിതമാകുന്ന പുതിയ കേരളീയ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികൾ, കലാലയങ്ങളിൽ നമ്മുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുമ്പോൾ, നിരീശ്വരവാദവും, പോസ്റ്റ് മോഡേണിസത്തിന്റെ വെല്ലുവിളികളും യുവജനങ്ങളെ വലിയൊരു സന്ദേഹത്തിലേക്ക് നയിക്കുമ്പോൾ, സപ്ത വർണ്ണങ്ങൾ ചാലിച്ചെഴുതിയ വർണ്ണ കൂടുകളിൽ..... ചിലപ്പോഴെങ്കിലും നിരാശയും വേദനയും കരിനിഴൽ വീഴ്ത്തുമ്പോൾ

യേശുക്രിസ്തുമായി കണക്റ്റ് ചെയ്യപ്പെടുന്ന ഒരു യുവതലമുറ ക്യാമ്പിലൂടെ ഒരുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. ഫിലിപ്പിയർ 3:12-15 വരെയുള്ള വാക്യങ്ങൾ ആസ്പദമാക്കി " യേശുക്രിസ്തുവുമായി ബന്ധിക്കപ്പെടുക" എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇവ. സാജു ജോൺ മാത്യു (ടാൻസാനിയ, ആഫ്രിക്ക) ചിന്താവിഷയം അവതരിപ്പിക്കുകയും, മിഷൻ ചലഞ്ച് ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. കൂടാതെ ബ്രദർ ടിനു യോഹന്നാൻ (മുൻ ഇന്ത്യൻ ക്രിക്കറ്റർ ), ഇവാ. ചെയ്സ് ജോസഫ്, ഡോ. ജോൺ ജേക്കബ്, പാസ്റ്റർ ജയ്മോൻ തിരുവല്ല, ബ്രദർ ഷിജു മോൻ തങ്കപ്പൻ, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കും. ബ്രദർ ഡാനിയൽ ദാസ്, സിസ്റ്റർ കരിഷ്മ ജോസഫ് ( പവർ വിഷൻ ), ബ്രദർ ബിനോയ് ജോയ്, ബ്രദർ എബൻ ആർപ്പുക്കര എന്നിവർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. കിഡ്സ് സെക്ഷനിൽ സാജു പാമ്പാടി ക്ലാസ് നയിക്കും.

സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ്, സെക്രട്ടറി ഡോ. ഫെയ്ത്ത്, ട്രഷറർ ഫിന്നി മാത്യു,ക്യാമ്പ് ജനറൽ കൺവീനർ പാസ്റ്റർ കെ ജെ എം തരകൻ എന്നിവർ അടങ്ങുന്ന സമിതി ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page