പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (P.C.I) നാഷണൽ ഓഫീസിൻ്റെയും പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം
- Jaison S Yacob
- Jun 9
- 1 min read

തിരുവല്ല: ഭാരതത്തിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ നാഷണൽ ഓഫിസിന്റെ ഉദ്ഘാടനം ജൂൺ 21 ശനി രാവിലെ ഒമ്പതിന് തിരുവല്ല എം സി റോഡിലെ എസ് സി എസ് ജംഗ്ഷനിലുള്ള മൗണ്ട് സിയോൻ പ്ളാസയിലും ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാവിലെ 9.30 ന് ചർച്ച് ഓഫ് ഗോഡ് തിരുവല്ല സ്റ്റേഡിയം ചർച്ചിലും നടക്കും.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി പ്രവർത്തന ഉദ്ഘാടനവും ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് ഓഫിസ് ഉദ്ഘാടനവും നിർവഹിക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകും. മൗണ്ട് സിയോൻ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം കലമണ്ണിൽ ചാരിറ്റി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. പി സി ഐ ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജെ ജോസഫ് അധ്യക്ഷത വഹിക്കും.
പിസിഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യുസ്, ജനറൽ ട്രഷറാർ ജിനു വർഗീസ് നാഷണൽ കോർഡിനേറ്റർ അജി കുളങ്ങര, വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ വൈ.യോഹന്നാൻ ജയ്പൂര്, സാം ഏബ്രഹാം കലമണ്ണിൽ, പാസ്റ്റർ ഫിലിപ് ഏബ്രഹാം സെക്രട്ടറിമാരയ ബിജു വർഗീസ്, ബെന്നി കൊച്ചുവടക്കേൽ, പാസ്റ്റർ ലിജോ കെ.ജോസഫ്, പാസ്റ്റർ റോയ്സൺ ജോണി ഡിപ്പാർട്മെന്റ് കൺവീനർമാരായ പാസ്റ്റർ എം.കെ.കരുണാകരൻ പി.ഡി.വർഗീസ് ചെന്നൈ ബ്ലസിൻ ജോൺ മലയിൽ തുടങ്ങി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം കൊടുക്കും.
Comments