top of page

പെന്തെക്കോസ്തു മിഷൻ രാജ്യാന്തര കൺവൻഷൻ മാർച്ച് 6 നാളെ മുതൽ ചെന്നൈയിൽ

  • Writer: POWERVISION TV
    POWERVISION TV
  • Mar 5, 2024
  • 1 min read

ചാക്കോ കെ തോമസ്, ബെംഗളൂരു


ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ കൺവൻഷൻ മാർച്ച് 6 - 10 ഞായർ വരെ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കും. കൺവൻഷനു മുന്നോടിയായി മാർച്ച് 5 ഇന്ന് രാവിലെ ആരംഭിച്ച ശുശ്രൂഷക സമ്മേളനം നാളെ ഉച്ചയോടെ സമാപിക്കും. മാർച്ച് 6 നാളെ വൈകിട്ട് 5.30ന് ആരംഭിക്കുന്ന കൺവെൻഷൻ ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കും . യോഗങ്ങളിൽ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ്, അസോ. ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും. ദിവസവും രാവിലെ നാലിനു സ്‌തോത്രാരാധന, ഏഴിനു വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പുയോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് ആറിനു സംഗീത ശുശ്രൂഷ, സുവിശേഷപ്രസംഗം, ദൈവികരോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി മാർച്ച് 2 ശനിയാഴ്ച എല്ലാ സഭകളിലും മുഴുദിന ഉപവാസ പ്രാർത്ഥന നടത്തി. കൺവൻഷൻ ഗ്രൗണ്ടിലേക്കു വിവിധയിടങ്ങളിൽ നിന്നും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 11-നു രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. കൺവൻഷൻ ദിനങ്ങളിൽ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയപരിപാടികൾ ഉണ്ടായിരിക്കും.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page