
തിരുവല്ല : പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പവർവിഷൻ ടി വി യിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ചാരിറ്റി പ്രോഗ്രാമായ കാണാകാഴ്ചയുടെ 508 - മത് എപ്പിസോഡ് ആയ (KK508) മല്ലപ്പള്ളിയിൽ മങ്ങാക്കുഴിയിൽ അന്തിയുറങ്ങുവാൻ വീട് ഇല്ലാതെ തകര ഷീറ്റ് കൊണ്ടും പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടും മറച്ച് കഴിഞ്ഞിരുന്ന പൊന്നമ്മ, തങ്കച്ചൻ വാർദ്ധക്യ ദമ്പതികളുടെ ദയനീയ അവസ്ഥകൾ ആയിരുന്നു. ഇത് കണ്ട പ്രേക്ഷകർ നൽകിയ സാമ്പത്തിക കൂട്ടായ്‌മ ഉപയോഗിച്ച് പണിത് പൂർത്തീകരിച്ച പവർവിഷൻ ടി വി യുടെ 242 - മത് സ്നേഹഭവന്റെ താക്കോൽ ദാനം ആണ് ജനുവരി 31 ന് നടക്കുന്നത്. വൈകുന്നേരം 03 മണിക്ക് പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റി ഡോ. മാത്യൂസ് ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന പ്രോഗ്രാമിൽ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ശ്രീ. ജോസഫ് എം പുതുശേരി ഉത്ഘാടനം നിർവ്വഹിക്കും. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു മേരി തോമസ് താക്കോൽ ദാനം നിർവ്വഹിക്കും. മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. റെജി പനികാമുറിയിൽ പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റിമാരായ ശ്രീ. ജോയി താനവേലിൽ, ശ്രീ ജെ കുര്യൻ എന്നിവർ ആശംസകൾ അറിയിക്കും.
Comments