പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ സഹായനിധി വിതരണം നാളെ (ഡിസംബർ 02)
- POWERVISION TV
- Dec 1, 2023
- 1 min read

തിരുവല്ല : പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രോഗ്രാമായ കാണാകാഴ്ചയിലൂടെ സംപ്രേക്ഷണം ചെയ്ത വിവിധ പ്രോഗ്രാമുകൾക്ക് പവർവിഷൻ പ്രേക്ഷകർ നൽകിയ സ്നേഹപൂർവ്വമായ കൈത്തങ്ങൾ നാളെ വിതരണം ചെയ്യും. ഭൂലോകമൊക്കെയും സുവിശേഷം സംപ്രേക്ഷണം ചെയ്യുന്നതോടൊപ്പം തന്നെ അരുമാനാഥൻ കാണിച്ചു തന്ന മാതൃക പ്രകാരം സമൂഹത്തിൽ വിവിധ സാഹചര്യങ്ങളിൽ കഴിയുന്നവരുടെ ദുരിതങ്ങൾ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകരിൽ എത്തിച്ച് അവരെ കൈത്താങ്ങുന്നതിൽ പവർവിഷൻ ടി വി പതിനെട്ട് വർഷം പിന്നിടുകയാണ്. ഈ വർഷത്തെ മൂന്നാമത്തെ ജീവകാരുണ്യ വിതരണമാണ് 2023 ഡിസംബർ 02 ശനിയാഴ്ച ഉച്ചയ്ക്ക് 02 മണിക്ക് വെണ്ണിക്കുളം പവർവിഷൻ സ്റ്റുഡിയോയിൽ ചെയർമാൻ ഡോ. കെ സി ജോണിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ജിജി മാത്യു ഉത്ഘാടനം ചെയ്യും. ഡയറക്റ്റർമാരായ ശ്രീ. ജോയി താനവേലിൽ, ശ്രീ സജി പോൾ, ശ്രീ. ജെ കുര്യൻ എന്നിവർ ആശംസകൾ അറിയിക്കും.
コメント