POWERVISION TV
പവർവിഷൻ മീഡിയാ മിനിസ്ട്രീസ് നടത്തപെടുന്ന 21 ദിവസത്തെ ഉപവാസപ്രാർത്ഥന നാളെ (സെപ്റ്റംബർ11) മുതൽ

തിരുവല്ല : പവർവിഷൻ മീഡിയാ മിനിസ്ട്രീസ് നടത്തപ്പെടുന്ന 21 ദിവസത്തെ ഉപവാസപ്രാർത്ഥന സെപ്റ്റംബർ 11 തിങ്കളാഴ്ച്ച മുതൽ ഒക്ടോബർ 01 ഞായറാഴ്ച വരെ വെണ്ണിക്കുളം പവർവിഷൻ സ്റ്റുഡിയോ കോംപ്ലെക്സിൽ വച്ച് നടക്കും. പവർവിഷൻ മീഡിയാ മിനിസ്ട്രിയുടെ ശുശ്രൂഷകന്മാർ ദൈവവചന ശുശ്രൂഷകൾ നിർവ്വഹിക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 01 മണി വരെയും വൈകുന്നേരം 06.30 മുതൽ 08.30 വരെയും ആണ് ശുശ്രൂഷകൾ. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് പവർവിഷൻ പ്രയർ ടീമിലെ അനുഗ്രഹീത ദൈവ ദാസന്മാർ നേതൃത്വം നൽകും. 21 ദിവസത്തെ ഉപവാസപ്രാർത്ഥനയിൽ കടന്ന് വന്ന് പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കടന്ന് വരുവാൻ കഴിയാത്തവർക്ക് പവർവിഷൻ ടി വി യുടെ വിവിധ മാധ്യമങ്ങളിലൂടെ ആയിരിക്കുന്ന ഇടങ്ങളിൽ ആയിരുന്നുകൊണ്ടും ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ്.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........