top of page

പവർവിഷൻ ടി വി യുടെ 242 - മത് സ്നേഹഭവൻ മല്ലപ്പള്ളിയിൽ

  • Writer: POWERVISION TV
    POWERVISION TV
  • Feb 1, 2024
  • 1 min read

Updated: Feb 2, 2024


തിരുവല്ല : പവർവിഷൻ ടി വി യുടെ ജീവകാരുണ്യ പ്രവർത്തനമായ പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന് നിർദ്ധനരും നിരാലംബരുമായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വിവിധ പ്രവർത്തനങ്ങളിലൂടെ ആശ്വാസമാകുവാൻ കഴിഞ്ഞിട്ടുണ്ട്. അന്തിയുറങ്ങുവാൻ പാർപ്പിടം ഇല്ലാതെ കഴിഞ്ഞിരുന്ന 241 കുടുംബങ്ങൾക്ക് സ്നേഹഭവൻ പദ്ധതിയിലൂടെ പ്രേക്ഷകർ നൽകുന്ന സഹായ നിധിയിലൂടെ വീടുകൾ വച്ച് നൽകുവാൻ കഴിഞ്ഞു. ജനുവരി 31 ന് മല്ലപ്പള്ളി, മങ്ങാക്കുഴിയിൽ തങ്കച്ചൻ, പൊന്നമ്മ വാർദ്ധക്യ ദമ്പതികൾക്ക് 242 - മത് സ്നേഹഭവനം നൽകുകയുണ്ടായി. പവർവിഷൻ ടി വി മാനേജിങ്ങ് ട്രസ്റ്റി ഡോ. മാത്യൂസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ടോണി വർഗീസ് സ്വാഗത പ്രസംഗം നടത്തി. മുൻ കല്ലൂപ്പാറ എം എൽ എ ജോസഫ് എം പുതുശേരി ഉത്ഘാടനവും മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് താക്കോൽ ദാനവും നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കാമുറിയിൽ, പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റി ജെ കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു. ഭവന പ്രതിഷ്ഠ ശുശ്രൂഷ പവർവിഷനിലെ ശുശ്രൂഷകനായ പാസ്റ്റർ അജി എം പോൾ നിർവ്വഹിച്ചു. പാസ്റ്റർ അനി എം ഫിലിപ് പ്രാർത്ഥിക്കുകയും മാനേജർ ജയ്സൺ സോളമൻ നന്ദി അറിയിക്കുകയും ചെയ്തു.













Comments


VALUE VISION BROADCASTING PVT LTD

Copyright @2025 Powervision Television Channel

powervision ott
bottom of page