സഹനത്തിന്റെ പാതയിലൂടെ... പാസ്റ്റർ എം ജെ സണ്ണി കേരള റീജിയന്റെ നേതൃനിരയിലേക്ക്
- Jaison S Yacob
- Jul 29
- 1 min read

പാക്കിൽ : സഹനത്തിന്റെയും, ത്യാഗത്തിന്റെയും... നാളുകൾ പ്രത്യാശയോടെ നടന്നു നീങ്ങി കേരള റീജിയന്റെ നേതൃ നിരയിലേക്ക്, പാസ്റ്റർ എം.ജെ. സണ്ണി എത്തുന്നു. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ ആണ് പാസ്റ്ററെ കേരള റീജിയന്റെ ഇവാഞ്ചലിസം ഡയറക്ടറായി നിയമിച്ചത്. 1988 - ബാച്ചിലെ ഫെയ്ത്ത് ബൈബിൾ കോളേജ് വിദ്യാർത്ഥിയാണ്. കോട്ടയം ജില്ലയിൽ മുക്കാലി മുകളേൽ വീട്ടിൽ, ജോൺ മർക്കോസ് - മറിയാമ്മ ദമ്പതികളുടെ 7 മക്കളിൽ ഇളയവൻ ആയി 1965 ൽ ജനനം, ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം, സുവിശേഷ വേലയിൽ തല്പരനായി, ഫെയ്ത്ത് ബൈബിൾ കോളേജിൽ ചേർന്ന് വേദപഠനം നടത്തി. 1990 മുതൽ കേരള റീജിയന്റെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു, 2013ൽ ദൈവസഭ ഓർഡിനേഷൻ ബിഷപ്പ് പദവി നൽകി ആദരിച്ചു. ദൈവസഭയുടെ വിവിധ സെന്ററുകളിൽ സെന്റർ പാസ്റ്ററായും, സ്റ്റേറ്റ് കൗൺസിൽ അംഗം, ഗവേണിംഗ് ബോഡി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു, ഇപ്പോൾ ചെങ്ങന്നൂർ ഡിസ്റ്റിക് പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു, മൈലാടിക്കര ദൈവസഭ അംഗമാണ്, 1993 ഒക്ടോബർ മാസം 21ന് മല്ലപ്പള്ളി ആനിക്കാട് ചുഴികുന്നേൽ വീട്ടിൽ സൂസൻ ജീവിതസഖിയായി , ഏക മകൾ അക്സ, വിവാഹിതയാണ്
പുതിയ സ്ഥാനലബ്ധയിൽ എന്തു തോന്നുന്നു എന്ന് മീഡിയ ചോദിച്ചതിന് സമീപത്തുണ്ടായിരുന്ന സഹധർമ്മിണിയെ ഒന്നു നോക്കി സന്തോഷാധികത്താൽ കണ്ണുകൾ ഈറൻ അണിഞ്ഞു, നാളിതുവരെ നടത്തിയ ദൈവത്തിന്റെ ഹിതം പോലെ സുവിശേഷ പ്രവർത്തനങ്ങളിൽ, കൂടുതൽ ഊർജ്ജസ്വലാനാ കുമെന്ന് പറഞ്ഞു
ജൂലൈ 30 ബുധനാഴ്ച ദൈവസഭയുടെ സ്റ്റേഡിയം ചർച്ചിൽ നടക്കുന്ന സ്ഥനാരോഹണ ശുശ്രൂഷയിൽ, പുതിയ ചുമതല ഏറ്റെടുക്കും.
വാര്‍ത്ത : മീഡിയ
COG MEDIA Department




Comments