top of page

വേല തികച്ച് അക്കരെ നാട്ടിൽ പാസ്സർ എം വി വർഗീസ് (100)

Writer: POWERVISION TVPOWERVISION TV

തിരുവല്ല : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രുഷകനും, കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റും ആയിരുന്ന പാസ്റ്റർ എം.വി. വർഗ്ഗീസ് ( മേക്കാട്ട് ബേബിച്ചായൻ) നിത്യതയിൽ പ്രവേശിച്ചു. പ്രായാധിക്യമായ ശാരീരിക അസ്വസ്ഥതകൾ നിമിത്തം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കവേ മെയ് 28 ന് ആയിരുന്നു അന്ത്യം. ആലപ്പുഴയുടെ അപ്പോസ്തലൻ എന്നറിയപ്പെട്ടിരുന്ന പിതാവിന് 100 വയസ്സ് ആയിരുന്നു. ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി വീയപുരം, പായിപ്പാട് മേക്കാട്ട് കുടുംബാംഗമായി 1925 ഫെബ്രുവരി 22 ന് ഭൂജാതനായി. M .M . വർഗ്ഗീസ് - ശോശാമ്മ വർഗ്ഗീസ് മാതാപിതാക്കളാൽ ഓർത്തഡോക്സ് പശ്ചാത്തലത്തിൽ വളർത്തപ്പെട്ടു വന്നപ്പോൾ പാസ്റ്റർ ടി.ജി. ഉമ്മൻ അവർകളുടെ ദൈവവചന പ്രഭാഷണത്തിൽ കൂടി തൻ്റെ 16-ാം വയസ്സിൽ രക്ഷാ നിർണ്ണയം പ്രാപിച്ചു. കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിലെ ദൈവവചന പഠനാനന്തരം 1955-ൽ സിംഗപ്പൂരിലേക്ക് കുടുംബമായി മിഷണറിയായി കടന്നുപോയി. പത്ത് വർഷം സിംഗപ്പൂരിലെ ശുശ്രുഷയ്ക്ക് ശേഷം കേരളത്തിൽ മടങ്ങിയെത്തി തിരുവല്ല, റാന്നി വെസ്റ്റ്, ആലപ്പുഴ എന്നീ സെൻ്ററുകളുടെ ശുശ്രൂഷകനായി ചുമതലയിൽ ആയിരുന്നു. ദീർഘ വർഷക്കാലം ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗമായും, മിഷൻ ബോർഡ് ചെയർമാനായും സേവനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നും പത്തിലധികം ക്രിസ്തീയ ഗാനങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സഭാശുശ്രൂഷകൻ, വേദാധ്യാപകൻ, അനുഗ്രഹീത പ്രഭാഷകൻ എന്നീ നിലകളിലും ദൈവവേലയിൽ വിശ്വസ്ത സേവനം ചെയ്തിരുന്നു. ഭൗതിക സംസ്കാരം പിന്നീട്.

ഭാര്യ: പരേതയായ കുഞ്ഞമ്മ വർഗ്ഗീസ്.

മക്കൾ: ജോർജ്ജ് മേക്കാട്ട്, എം.വി. ഫിലിപ്പ്, ആനി ജോൺസൺ, ജെസി ഏബ്രഹാം.


പവർവിഷൻ ടി വി യുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു

Commentaires


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2024 Powervision Television Channel

file (1).png
bottom of page