പ്രാർത്ഥനാ സംഗമം ആലപ്പുഴയിൽ
- Jaison S Yacob
- Oct 21, 2024
- 1 min read

കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാർത്ഥനാ സംഗമം ഒക്ടോബർ 19 ശനിയാഴ്‌ച വൈകുന്നേരം 04 മണിക്ക് ആലപ്പുഴ ഐ പി സി എബനേസർ സഭാ ഹാളിൽ വെച്ച് നടന്നു. പാസ്റ്റർ തോമസ് ചാണ്ടി അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ സജി എം കെ യുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. പവർ വിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ മോൻസി തോമസ് സ്വാഗത പ്രസംഗം നടത്തി. ഐ പി സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്ജ് പ്രാർത്ഥനാ സംഗമം ഉത്ഘാടനം ചെയ്തു. ഓർഗനൈസിങ്ങ് കമ്മിറ്റി അംഗം ബ്രദർ സുധി എബ്രഹാം ലേഖു സന്ദേശം നൽകി. വീഡിയോ പ്രസന്റേഷനോടൊപ്പം ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ യോഗത്തെ കുറിചുള്ള വിശദീകരണങ്ങൾ നൽകി. പാസ്റ്റർ ബെന്നി ചാക്കോ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ മാത്യു ജോർജ് എല്ലാവർക്കും നന്ദി അറിയിക്കുകയും, പാസ്റ്റർ ജോബ് ലാസറിന്റെ പ്രാർത്ഥനയോടും പാസ്റ്റർ എബ്രഹാം ജോർജിന്റെ ആശീര്വാദത്തോടും യോഗം സമാപിച്ചു.










Comments