പ്രാർത്ഥനാ സംഗമം മാവേലിക്കരയിൽ

കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാർത്ഥനാ സംഗമം മാവേലിക്കര ഗ്രേയ്‌സ് ആഡിറ്റോറിയത്തിൽ വെച്ച് ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ നടന്നു. പാസ്റ്റർ ബിജോയ് ചിറമേലിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ ബാബുവിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പവർ വിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി പ്രാർത്ഥനാ സംഗമം ഉത്ഘാടനം ചെയ്തു. മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് പാസ്റ്റർ ബെന്നി ചാക്കോ നേതൃത്വം നൽകി. വീഡിയോ പ്രസന്റേഷനോടൊപ്പം യോഗങ്ങളെ കുറിച്ചുള്ള വിവരണം ബ്രദർ ജോയി താനവേലിൽ നിർവ്വഹിച്ചു. യോഗങ്ങളുടെ ക്രമീകരണങ്ങളെ കുറിച്ച് ബ്രദർ സുധി എബ്രഹാം വിശദീകരിച്ചു. ഡോ. ലാലു തോമസ്, പാസ്റ്റർ ജോൺ മന്നൻ, പാസ്റ്റർ മോനി ചെന്നിത്തല എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ റോയി ജോസഫ് നന്ദി അറിയിക്കുകയും പാസ്റ്റർ ജോണിന്റെ പ്രാർത്ഥനയോടെ യോഗം സമാപിച്ചു.
















Comments