പ്രത്യാശോത്സവം 2024 ന്റെ പ്രാർത്ഥനാ സംഗമം കടുംതുരുത്തിയിൽ
- Jaison S Yacob
- Oct 28, 2024
- 1 min read

കോട്ടയം : നവംബർ മാസം 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാർത്ഥനാസംഗമം ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം 05 മണി മുതൽ കടുംതുരുത്തിയിൽ നടന്നു. പാസ്റ്റർ ആന്റണി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ കെ വി മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. പവർ വിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ബ്രദർ സാം കെ സജി സ്വാഗത പ്രസംഗം നടത്തി. വീഡിയോ പ്രസന്റേഷനോടൊപ്പം നടക്കുവാൻ പോകുന്ന ക്രൂസൈഡിന്റെ വിശദീകരണം പാസ്റ്റർ സുനിൽ വേട്ടമല നിർവ്വഹിച്ചു. പാസ്റ്റർ ബെന്നി ചാക്കോ ദൈവ വചന സന്ദേശം അറിയിക്കുകയും മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പാസ്റ്റർ പി ആർ ആന്റണി നന്ദി അറിയിക്കുകയും പാസ്റ്റർ സി പി മാത്യുവിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ മീറ്റിങ്ങ് സമാപിച്ചു.







Comentarios