പ്രാർത്ഥനാ സംഗമം കട്ടപ്പനയിൽ
- Jaison S Yacob
- Oct 16, 2024
- 1 min read

കോട്ടയം : സെലിബ്രേഷൻ ഓഫ് ഹോപ്പിന്റെ പ്രാർത്ഥനാ സംഗമം കട്ടപ്പന എ ജി സഭാഹാളിൽ ഒക്‌ടോബർ 15 രാവിലെ 10 മണി മുതൽ നടന്നു. ഹൈറേഞ്ച് പാസ്റ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പാസ്റ്റർ യു എ സണ്ണി അദ്ധ്യക്ഷത വഹിച്ചു. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിച്ചു. പാസ്റ്റർ രതീഷ് ഏലപ്പാറ സ്വാഗത പ്രസംഗം നടത്തുകയും ഐ പി സി കട്ടപ്പന സെന്റർ മിനിസ്റ്റർ പാസ്റ്റർ എം റ്റി തോമസ് ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പാസ്റ്റർ ജിബിൻ പൂവാക്കാല സെലിബ്രേഷൻ ഓഫ് ഹോപ്പിനെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷനോടൊപ്പം ക്രൂസൈഡിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാസ്റ്റർ വിജയകുമാർ ദൈവ വചന സന്ദേശത്തോടൊപ്പം മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ജയ്സൺ സോളമൻ നന്ദി അറിയിക്കുകയും പാസ്റ്റർ ഷിബു ഫിലിപ്പോസ് ആശംസകൾ അറിയിക്കുകയും ചെയ്തു. കട്ടപ്പന താലൂക്ക് കോഡിനേറ്റർ പാസ്റ്റർ സന്തോഷ് ഇടക്കര യോഗങ്ങൾക്ക് നേതൃത്വം നൽകി.












Comments