നെടുംകണ്ടത്തും അടിമാലിയിലും പ്രാർത്ഥനാ സംഗമങ്ങൾ
- Jaison S Yacob
- Oct 16, 2024
- 1 min read

കോട്ടയം : സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 ന്റെ പ്രാർത്ഥനാ സംഗമം ഒക്‌ടോബർ 15 ചൊവ്വാഴ്ച വൈകുന്നേരം 04 മണിക്ക് നെടുങ്കണ്ടം മൗണ്ട് സീനായി ഹോളി ചർച്ചിൽ വെച്ചും, രാത്രി 07 മണിക്ക് അടിമാലിയിൽ വെച്ചും നടന്നു. പാസ്റ്റർ അലൻ റ്റി മാത്യു, അഡ്വ. ജോൻലി ജോഷ്വാ എന്നിവർ അദ്ധ്യക്ഷതകൾ വഹിച്ചു. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും സെലിബ്രേഷൻ ഓഫ് ഹോപ്പിനെ വിശദീകരിക്കുന്ന വീഡിയോ പ്രസന്റേഷനോടൊപ്പം വിവരണവും പാസ്റ്റർ ജിബിൻ പൂവാക്കാല നൽകുകയും മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് പാസ്റ്റർ വിജയകുമാർ നേതൃത്വം നൽകുകയും ചെയ്തു.









Comments