പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) ഐ പി സി തിരുവനന്തപുരം സൗത്ത് സെന്ററിന് പുതിയ നേതൃത്വം.
- Jaison S Yacob
- Jul 29
- 1 min read

തിരുവനന്തപുരം : പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) തിരുവനന്തപുരം സൗത്ത് സെന്ററിന് 2025 - 28 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 04 മണിക്ക് ഐ പി സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭാഹാളിൽ കൂടിയ ജനറൽ ബോഡിയിൽ ആണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി ഇവാ. സ്റ്റെഫി ബേബി സാം, വൈസ് പ്രസിഡന്റായി അരുൺ കുമാർ എ എസ്, സെക്രട്ടറിയായി ബിബിൻ ബാബു, ജോയിന്റ് സെക്രട്ടറിയായി ഷീജാ ദീപുലാൽ, ട്രഷറർ ആയി നിധിൻ ആർ, പബ്ലിസിറ്റി കൺവീനർ ആയി ജിനു ജയ്‌സൺ എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. രക്ഷാധികരിയായ സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് പുതിയ ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.




Comments