top of page

ലോഗോ പ്രകാശനം ചെയ്തു

  • Writer: POWERVISION TV
    POWERVISION TV
  • Aug 19, 2023
  • 1 min read

പി വൈ പി എ കോട്ടയം ക്യാമ്പിന്റെ ലോഗോ പ്രകാശനം ചെയ്തു


കോട്ടയം: ഓഗസ്റ്റ് 28,29 തീയതികളിൽ നടക്കുന്ന ഐ.പി.സി.കോട്ടയം നോർത്ത് സെന്റർ പി.വൈ.പി.എ യുടെ 46-മത് യുവജന ക്യാമ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ആഗസ്റ്റ് 18 ന് ഐ.പി.സി. ഏബനേസ്സർ വടവാതൂർ ചർച്ചിൽ വെച്ച് ക്യാമ്പിന്റെ അനുഗ്രഹത്തിനുവേണ്ടി നടന്ന സംയുക്ത ഉപവാസ പ്രാര്‍ത്ഥനയിൽ ഐ.പി.സി. കോട്ടയം നോർത്ത് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ടി. അലക്സാണ്ടർ 46-മത് യുവജന ക്യാമ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് ഈ വർഷം തെരഞ്ഞെടുത്ത ചിന്താവിഷയത്തെക്കുറിച്ച് ആമുഖമായി സംസാരിച്ചു. കോട്ടയം നോർത്ത് സെന്റർ സെക്രട്ടറി പാസ്റ്റർ ഐപ്പ് സി കുരിയൻ അധ്യക്ഷനായിരുന്നു. പാസ്റ്റർ മാത്യു പി തോമസ് തിരുവചനത്തിൽ നിന്നും സംസാരിച്ചു. വടവാതൂരിന്റെ സമീപ പ്രദേശങ്ങളിലെ സഭകളിലെ ദൈവദാസന്മാർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ബ്രദർ ജോൺസൺന്റെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു. സെന്റർ പി വൈ പി എ ട്രഷറർ ബ്ര.ഫിന്നി മാത്യുവും വടവാതൂർ പ്രാദേശിക പി വൈ പി എ യും നേതൃത്വം നൽകി.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page