അഭിഷേകത്തിന്റെ നിറവിൽ ആത്മീയതയും ഉത്സാഹവും നിറഞ്ഞ പേരൂർക്കട പി വൈ പി എ ഏകദിന ക്യാമ്പ്!
- Jaison S Yacob
- Jul 29
- 1 min read

തിരുവനന്തപുരം : ജൂലൈ 24 ന് പേരൂർക്കട സെന്റർ പി വൈ പി എ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ആഴമായ ആത്മീയതയിലും, പങ്കാളിത്തത്തിലും, അനുഗ്രഹത്തിലും നിറഞ്ഞ അനുഭവമായി മാറി. 400-ലധികം യുവജനങ്ങൾ പങ്കെടുത്ത ഈ ക്യാമ്പ് യുവത്വത്തിന്റെ ആത്മീയ ഉണർവിന്റെ തെളിവായി മാറി. ഐ പി സി പേരൂർക്കട സെന്റർ സെക്രട്ടറി പാസ്റ്റർ കെ തോമസ് അധ്യക്ഷത വഹിച്ച ഉത്ഘടന യോഗത്തിൽ ക്യാമ്പ് ജനറൽ കോർഡിനേറ്റർ പാ. ഷാജി സ്റ്റീഫൻ കൃതജ്ഞതാപൂർവ്വം സ്വാഗതം പറഞ്ഞു. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റും സെന്റർ മിനിസ്റ്ററും പി വൈ പി എ യുടെ രക്ഷധികാരിയുമായ ബഹുമാന്യനായ പാസ്റ്റർ കെ സി തോമസ് ഔദ്യോഗികമായി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പി വൈ പി എ സെന്റർ പ്രസിഡന്റും മേഖല ജോയിന്റ് സെക്രെട്ടറിയുമായ പാ. ജെൻസൺ തോമസ് ആത്മീയമായ തീം അവതരണത്തിലൂടെ ജനത്തെ സജീവമാക്കി.
പാ. എബി എബ്രഹാം ശക്തമായ വചന പഠന ക്ലാസുകൾ നടത്തി. പാ. രഞ്ജിത് വർഗീസ് നയിച്ച അഭിഷേക ശുശ്രൂഷയിൽ പല ഉപദേശങ്ങളും ആത്മീയ അനുഭവങ്ങളും ഉണ്ടായപ്പോൾ, കുഞ്ഞുങ്ങളും യുവാക്കളും തുടങ്ങി സകലരും പരിശുദ്ധാത്മാവിൽ നിറഞ്ഞു. നിരവധിപേർ അഭിഷേകം പ്രാപിച്ചു. അനുഗ്രഹീത സംഗീത ശുശ്രുഷകൻ ബ്രദർ ടിബിൻ എ തങ്കച്ചനും പി വൈ പി എ ക്വയറും സംഗീത ശുശ്രൂഷയ്ക്ക് ആത്മീയ ആവേശം നൽകിയപ്പോൾ,
പാ. മിഥുൻ (സെന്റർ പി വൈ പി എ ട്രഷറർ) നയിച്ച Entertainment Session യുവാക്കളെ ഉത്സാഹത്തിലും ക്രിസ്തുവിലുള്ള ആനന്ദത്തിലും ഒന്നിപ്പിച്ചു. ഐപിസി പേരൂർക്കട സെന്റർ എക്സിക്യൂട്ടീവ്സ് ആയിരിക്കുന്ന
പാ. മോൻസി തോമസ്, പാ. ഷിബു വർഗീസ്, ബ്രദർ കനകരാജ്, മേഖല പി വൈ പി എ പ്രസിഡന്റ് ബ്രദർ രാജിത് ആർ. ആർ., മേഖല പബ്ലിസിറ്റി കൺവീനർ ബ്രദർ ജോയൽ കെ എബ്രഹാം, ക്യാമ്പ് പ്രയർ കൺവീനർമാർ ആയിരുന്ന പാ. നെവിൻ, പാ. സിബി, പി വൈ പി എ സെന്റർ എക്സിക്യൂട്ടീവ്സ് ബ്രദർ ബൈജു, ജിബിൻ,ഷിൽവിൻ, അനീഷ്, പ്രിൻസ്, പാ. ജെറിൻ തോമസ് എന്നിവരും ക്യാമ്പിന്റെ വിവിധ സെഷനുകളിൽ പങ്കെടുത്തു. അവസാന സെക്ഷനിൽ, സെന്റർ വൈസ് പ്രസിഡന്റും ക്യാമ്പിന്റെ ജനറൽ കൺവീനറുമായ പാ. സാബു ആര്യപ്പിള്ളിൽ അധ്യക്ഷത വഹിക്കുകയും പി വൈ പി എ സെക്രട്ടറി പാ. ജിജോ ജോസ് നന്ദി പ്രകടനം നടത്തുകയും ചെയ്തു.
























Comments