പി വൈ പി എ തിരുവനന്തപുരം മേഖലാ സമിതിയുടെ പ്രവർത്തന ഉത്ഘാടനവും മ്യൂസിക് ഇവന്റും 20 ജൂലൈ ഞായറാഴ്ച
- Jaison S Yacob
- Jul 18
- 1 min read

തിരുവനന്തപുരം : പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) തിരുവനന്തപുരം മേഖലയുടെ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം ജൂലൈ 20 ഞായറാഴ്ച വൈകുന്നേരം 04 മണിക്ക് നാലാഞ്ചിറ ഐ പി സി ജയോത്സവം സഭാഹാളിൽ നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉത്ഘാടന ശുശ്രൂഷ നിർവ്വഹിക്കും. ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, പി വൈ പി എ കേരളാ സ്റ്റേറ്റ് ഭാരവാഹികൾ, ജില്ലയിലെ സെന്റർ ശുശ്രൂഷകന്മാർ, തിരുവനന്തപുരം മേഖലയിലെ ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ, ഐ പി സി സോദരി സമാജം ഭാരവാഹികൾ, സഭാ ശുശ്രൂഷകന്മാർ ഈ മീറ്റിങ്ങിൽ പങ്കെടുക്കും. ഉത്ഘാടന സമ്മേളനത്തോടൊപ്പം തന്നെ ഈ കാലഘട്ടത്തിലെ അനുഗ്രഹീത ഗായകൻ ഇവാ. എബ്രഹാം ക്രിസ്റ്റഫറിന്റെ നേതൃത്വത്തിൽ മ്യൂസിക്ക് ഇവന്റും ഉണ്ടായിരിക്കും. ജൂൺ 08 ഞായറാഴ്ച നടന്ന ജനറൽ ബോഡിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സമിതി അംഗങ്ങളെ യുവജനങ്ങളും ഈ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരും വളരെയേറെ പിന്തുണക്കുകയാണ്. പുതിയ ഭാരവാഹികളായ പ്രസിഡന്റ് രാജിത്ത് ആർ ആർ, വൈസ്പ്രസിഡന്റുമാരായ ഇവാ. സാനു അലക്‌സ്, ഫിന്നി ആർ ഡാൻ, സെക്രട്ടറി ജോൺസൺ സോളമൻ, ജോയിന്റ് സെക്രട്ടറിമാരായ ജെഫിൻ ആൽബർട്ട്, ജെൻസൻ സി തോമസ് ട്രഷറർ മാത്യു കെ വർഗീസ് പബ്ലിസിറ്റി കൺവീനർ ജോയൽ കെ എബ്രഹാം എന്നിവർ നേതൃത്വം നൽകും.




Comments