top of page

പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) തിരുവനന്തപുരം മേഖലാ പ്രവർത്തന ഉത്ഘാടനം നടന്നു.

  • Writer: Jaison S Yacob
    Jaison S Yacob
  • Jul 23
  • 1 min read
ree

തിരുവനന്തപുരം : പി. വൈ.പി.എ. തിരുവനന്തപുരം മേഖലാ പ്രവർത്തനോത്ഘാടനം 20.07.2025 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ തിരുവനന്തപുരം നാലാഞ്ചിറ ഐ.പി.സി. ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടന്നു. ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കെന്നനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി. വൈ.പി.എ മേഖലാ മ്യൂസിക് ടീമിനൊപ്പം ഇവാ. എബ്രഹാം ക്രിസ്റ്റഫർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് ഉത്ഘാടനം നിർവ്വഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പി.വൈ.പി.എ. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ സിബി പാപ്പച്ചൻ പരിചയപ്പെടുത്തുകയും തിരുവനന്തപുരം മേഖലയിലെ സീനിയർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ. റോബർട്ട് (തിരു.സൗത്ത് സെന്റർ) അനുഗ്രഹപ്രാർത്ഥന നടത്തുകയും ചെയ്തു. പ്രസിഡന്റ് രാജിത്ത് ആർ ആർ തുടർ പ്രവർത്തനങ്ങളെ അവതരിപ്പിക്കുകയും, സബ് കമ്മിറ്റിഅംഗങ്ങളെയും വിവിധ ബോർഡുകളെയും സെക്രട്ടറി ജോൺസൺ സോളമൻ പരിചയപ്പെടുത്തുകയും ചെയ്തു. ഐ.പി.സി. ജനറൽ കൗൺസിൽ അംഗവും ആറമട സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ വി.എ. സണ്ണി, ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ. എൻ. വിജയകുമാർ, ബ്രദർ. ജയ്സൺ സോളമൻ, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പി.വൈ.പി.എ കേരളാ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡൻ്റ് ഇവ. മോൻസി .പി. മാമൻ, പി.വൈ.പി.എ കേരളാ സ്റ്റേറ്റ് ട്രഷറർ ബ്രദർ ഷിബിൻ ഗിലയാദ്, വിഴിഞ്ഞം ഏര്യ കൺവീനർ പാസ്റ്റർ ഷാജി. എം.ജെ, കാരക്കോണം ഏര്യ കൺവീനർ പാസ്റ്റർ ബാബു ജോസഫ്, പി.വൈ.പി.എ തിരുവനന്തപുരം മേഖലാ മുൻ സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ, തിരുവനന്തപുരം മേഖലാ ഐ പി സി സോദരി സമാജം ആക്ടിംഗ് സെക്രട്ടറി സിസ്റ്റർ ഗ്രേസി മേബൽ എന്നിവർ ആശംസകൾ അറിയിച്ചു. ദൈവദാസൻമാരായും വിശ്വാസികളായും ഏകദേശം മുന്നൂറോളം പേർ പങ്കെടുത്ത യോഗം രാത്രി 7.30ന് അവസാനിച്ചു. പ്രസിഡന്റ് ബ്രദർ രാജിത്ത് ആർ ആർ (പേരൂർക്കട സെൻ്റർ), വൈസ് പ്രസിഡൻ്റ് പാസ്റ്റർ സാനു അലക്‌സ് (പാറശ്ശാല സെൻ്റർ), വൈസ് പ്രസിഡൻ്റ് ബ്രദർ ഫിന്നി ആർ ഡാൻ (തിരുവനന്തപുരം നോർത്ത് സെൻ്റർ), സെക്രട്ടറി ബ്രദർ ജോൺസൺ സോളമൻ (തിരുവനന്തപുരം സൗത്ത് സെൻ്റർ), ജോയിൻ്റ് സെക്രട്ടറി ബ്രദർ. ജെഫിൻ ആൽബർട്ട് (ആറമട സെൻ്റർ), ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ജെൻസൺ സി തോമസ് (പേരൂർക്കട സെൻ്റർ), ട്രഷറാർ ബ്രദർ മാത്യു കെ വർഗ്ഗീസ് (വെമ്പായം സെൻ്റർ), പബ്ളിസിറ്റി കൺവീനർ ബ്രദർ ജോയൽ എബ്രഹാം (തിരുവനന്തപുരം വെസ്റ്റ് സെൻ്റർ) എന്നിവരാണ് പുതുതായി ചുമതലയേറ്റ ഭാരവാഹികൾ.

ree

ree

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page