top of page

പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) തിരുവനന്തപുരം മേഖലയ്ക്ക് പുതിയ നേതൃത്വം.....

  • Writer: Jaison S Yacob
    Jaison S Yacob
  • Jun 9
  • 1 min read

തിരുവനന്തപുരം : പി വൈ പി എ തിരുവനന്തപുരം മേഖലാ സമിതിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. ജൂൺ 08 ഞായറാഴ്ച വൈകുന്നേരം 03 മണിക്ക് നാലാഞ്ചിറ ഐ പി സി ജയോത്സവം സഭയിൽ നടന്ന ജനറൽ ബോഡിയിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് യോഹന്നാന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ജനറൽ ബോഡിയിൽ മുൻ സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ കമ്മിറ്റി പാസാക്കിയ റിപ്പോർട്ട് അവതരിപ്പിക്കുകയും മുൻ ട്രഷറർ ബ്രദർ ബനിസൺ പി ജോൺസൺ കമ്മിറ്റി പാസാക്കിയ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇലക്ഷൻ കമ്മീഷണർ ബ്രദർ പീറ്റർ മാത്യു കല്ലൂർ, റിട്ടേർണിങ്ങ് ഓഫീസർമാരായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ബ്രദർ ഡേവിഡ് സാം എന്നിവർ നേതൃത്വം നൽകി. സ്ഥാനാർഥികൾക്ക് എതിര് ഇല്ലാത്തതിനാൽ വോട്ടെടുപ്പില്ലാതെ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡന്റും സെക്രട്ടറിയും മേഖലയിലെ വിവിധ പ്രോഗ്രാമുകൾ ഒരുമിച്ച് നിന്ന് പ്രവർത്തിച്ച് ചരിത്രങ്ങൾ കുറിക്കപ്പെട്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചവർ ആണ്. ഇവർ നേതൃത്വം നൽകുന്ന സമിതി തിരുവനന്തപുരം മേഖലയിൽ ആവേശം പകരുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കും എന്ന പ്രതീക്ഷയിൽ ആണ് തിരുവനന്തപുരം മേഖലയിലെ സഭകൾ. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബ്രദർ രാജിത്ത് ആർ ആർ, വൈസ് പ്രസിഡന്റുമാരായി ഇവാ. സാനു അലക്‌സ്, ബ്രദർ ഫിന്നി ആർ ഡാൻ, സെക്രട്ടറി ബ്രദർ ജോൺസൺ സോളമൻ, ജോയിന്റ് സെക്രട്ടറിമാരായി ബ്രദർ ജെഫിൻ ആൽബർട്ട്, ഇവാ. ജെൻസൺ തോമസ്, ട്രഷറർ ബ്രദർ പ്രവീൺ യേശുദാസ്, പബ്ലിസിറ്റി കൺവീനർ ബ്രദർ ജോയൽ കെ എബ്രഹാം എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ പുതിയ ഭരണസമിതി അംഗങ്ങളെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയുണ്ടായി. ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബ്രദർ ജയ്സൺ സോളമൻ, പി വൈ പി എ കേരളാ സ്റ്റേറ്റ് ഉപാദ്ധ്യക്ഷൻ ഇവാ. മോൻസി പി മാമൻ, ഗോസ്പൽ മിറർ ചീഫ് എഡിറ്റർ പാസ്റ്റർ പോൾ സുരേന്ദ്രൻ എന്നിവർ  പങ്കെടുത്തിരുന്നു.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2024 Powervision Television Channel

file (1).png
bottom of page