യുവജന സെമിനാറും സമ്മാന ദാനവും ആഗസ്റ്റ് 24 ഞായറാഴ്ച വൈകുന്നേരം 3.30 ന്
- Jaison S Yacob
- Aug 8
- 1 min read

തിരുവനന്തപുരം : പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) തിരുവനന്തപുരം മേഖലാ സംഘടിപ്പിക്കുന്ന യുവജന സെമിനാറും സമ്മാന ദാനവും ആഗസ്റ്റ് 24 ഞായറാഴ്ച വൈകുന്നേരം 03. 30 മുതൽ വെള്ളനാട്, കമ്പിനി മുക്ക് ഐ പി സി ഹോരേബ് വർഷിപ്പ് സെന്ററിൽ വെച്ച് നടക്കും. സംസ്ഥാന പി വൈ പി എ ആക്ടിങ്ങ് പ്രസിഡന്റ് ഇവാ. മോൻസി പി മാമൻ സെമിനാർ ഉത്ഘാടനം ചെയ്യും. പാസ്റ്റർ ബൈജു ബാലകൃഷ്ണൻ ദൈവ വചന സന്ദേശം പങ്കുവെക്കും. ഡോ. അനിത ആൻഡ്രൂ സെമിനാറിന് നേതൃത്വം നൽകും. 2024 ലെ താലന്ത് പരിശോധനാ വിജയികൾക്കുള്ള സമ്മാനദാനവും അന്നേ ദിവസം ഉണ്ടായിരിക്കും. സമ്മാനാർഹരായവർ അന്നേ ദിവസം തന്നെ സമ്മാനങ്ങൾ നേരിട്ട് കൈപ്പറ്റേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.




Comments