ദൈവസാനിധ്യത്തിൻ പി.വൈ.പി.എ യുവജന സെമിനാറും സമ്മാനദാനവും വെള്ളനാട് ഐ.പി.സി ഹോരേബ് വർക്ഷിപ്പ് സെൻ്ററിൽ വച്ച് അനുഗ്രഹീതമായി നടക്കുവാൻ ഇടയായി ......
- Jaison S Yacob
- 6 days ago
- 1 min read

തിരുവനന്തപുരം : ആഗസ്റ്റ് 24 ഞായറാഴ്ച പി വൈ പി എ തിരുവനന്തപുരം മേഖല യുവജനങ്ങളുടെ ആത്മീക ഉന്നമനത്തിന് വേണ്ടി ക്രമീകരിച്ച യുവജന സെമിനാർ ദൈവസാനിധ്യം കെണ്ടും ജനപങ്കാളിത്തം കൊണ്ടും അനുഗ്രഹമായി നടത്തുകയുണ്ടായി. പി.വൈ.പി.എ തിരുവനന്തപുരം മേഖല പ്രസിഡൻ്റ് രാജിത്തിൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പി.വൈ.പി.എ കേരളാ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡൻ്റ് ഇവാ. മോൻസി പി മാമൻ സെമിനാർ പ്രാർത്ഥിച്ച് ഉൽഘാടനം നടത്തുകയും, ഈ കാലഘട്ടത്തിൽ യുവജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നിലയിൽ ദൈവ വചന അടിസ്ഥാനത്തിൽ ഡോ. അനിത ആൻഡ്രൂസ് (പ്രിൻസിപ്പാൾ, എസ് എൻ പബ്ലിക്ക് സ്കൂൾ, ചേങ്കോട്ടുകോണം) ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ദൈവ വചനത്തിൽ നിന്നും ഐ.പി.സി. ഹോരേബ് വർഷിപ്പ് സെൻ്റർ സീനീയർ ശുശ്രൂഷകനായ പാസ്റ്റർ ബൈജു ബാലകൃഷ്ണൻ സംസാരിക്കുകയും, തിരുവനന്തപുരം മേഖലാ മ്യൂസിക് ടീം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
2024 ലെ മേഖലാ താലന്ത് പരിശോധനയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കും വ്യക്തിഗത ചാമ്പ്യൻമാർക്കും ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കിയ സെൻ്ററിനും ട്രോഫികൾ നൽകി. പേരൂർക്കട സെൻ്റർ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി, ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള എവറോളിംഗ് ട്രോഫി പഴയ ഉച്ചക്കട എസ്. എസ് ടൈൽസ് & ഗ്രാനൈറ്റ്സ് ഉടമ ശമുവേൽ സ്പോൺസർ ചെയ്യുകയുണ്ടായി. ഏകദേശം ഇരുന്നൂറ്റി അൻമ്പതോളം പേർ പങ്കെടുത്ത യുവജന യോഗം രാത്രി 7.45 ന് അവസാനിച്ചു.




Comments