top of page

പി വൈ പി എ തിരുവനന്തപുരം മേഖലാ താലന്ത് പരിശോധന നാളെ (ഡിസംബർ 02)

Writer: POWERVISION TV
POWERVISION TV
Dec 1, 2023
1 min read

തിരുവനന്തപുരം : പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) മേഖലാ തലത്തിലെ താലന്ത് പരിശോധന ഡിസംബർ 02 ശനിയാഴ്‌ച രാവിലെ 08 മണി മുതൽ നാലാഞ്ചിറ ഐ പി സി ജയോത്സവം സഭയിൽ വെച്ച് നടക്കും. രാവിലെ 08 മണിക്ക് രജിസ്‌ട്രേഷനും 08. 30ന് മത്സരവും ആരംഭിക്കും. തിരുവനന്തപുരം മേഖലാ പി വൈ പി എ ആക്ടിങ്ങ് പ്രസിഡന്റ് ഇവാ. ജിനീഷ് മോഹൻ ഉത്ഘാടനം നിർവ്വഹിക്കും. നാനൂറിൽ അധികം യുവതി യുവാക്കൾ താലന്ത് പരിശോധനയിൽ മാറ്റുരക്കും. ആറ് സ്റ്റേജുകളിലായി നടക്കുന്ന മത്സരത്തിന് പ്രഗത്ഭരായ 10 വിധികർത്താക്കളെയാണ് നിയമിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും നാലാഞ്ചിറ ജങ്ഷനിൽ നിന്നും വാഹന ക്രമീകരണങ്ങളും ഉണ്ടായിരിക്കും എന്ന് താലന്ത് കൺവീനർ ജോൺസൺ സോളമൻ അറിയിച്ചു. താലന്ത് പരിശോധനയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി എക്‌സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം താലന്ത് കമ്മിറ്റിക്ക് വേണ്ടി ജോൺസൺ സോളമൻ കൺവീനറായും രാജിത് ആർ, പാസ്റ്റർ ഡി കെ ജോസ്, പാസ്റ്റർ അജികുമാർ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിക്കുന്നു.

Comments


VALUE VISION BROADCASTING PVT LTD

Copyright @2026 Powervision Television Channel

powervision ott
bottom of page