top of page
  • Writer's picturePOWERVISION TV

യു. എ. ഇ. റീജിയൺ പി. വൈ. പി. എ. യുടെ വാർഷിക കൺവെൻഷൻ ഒക്ടോബർ 16,17 തീയതികളിൽ ഷാർജയിൽ.


വാർത്താ : ജോൺ വിനോദ് സാം, യു എ ഇ


ഷാർജ : യു. എ. ഇ. റീജിയൺ പി. വൈ. പി. എ. യുടെ വാർഷിക കൺവെൻഷൻ 2023 ഒക്ടോബർ 16,17 (തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകുന്നേരം 7. 30 മുതൽ 10. 00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. ഈ തലമുറയിൽ കർത്താവു ശക്തമായി ഉപയോഗിക്കുന്ന ദൈവ ദാസൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട് മുഖ്യ സന്ദേശം നൽകും. ഷാർജ വർഷിപ് സെന്റർ ക്വയറും ഷാർജ ഐ പി സി ക്വയറും ചേർന്ന് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ആത്മ പ്രചോദനം നൽകുന്ന ഈ യോഗത്തിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവം ക്ഷണിക്കുന്നു. പി. വൈ. പി. എ. യു. എ. ഇ. റീജിയൻ ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നൽകും.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

https://chat.whatsapp.com/D5KdvCPbNoh9kkxv0aA1zv



bottom of page