POWERVISION TV
റവ.പോൾ തങ്കയ്യ വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

സ്പെയിൻ: അഖിലേന്ത്യാ എ.ജി സൂപ്രണ്ടൻറ് റവ.പോൾ തങ്കയ്യ വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സ്പെയിനിലെ മാട്റിഡിൽ ഒക്ടോബർ 12-14 വരെ നടന്ന വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് കോൺഗ്രസ് 9-ാമത് സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്. ലോകത്തിലെ 5 ലക്ഷം എ.ജി സഭകളിൽ നിന്നും 85 ദശലക്ഷം അംഗങ്ങളും 115 രാജ്യങ്ങളിൽ നിന്നായി 4500 പേർ സമ്മേളനത്തിൽ പങ്കെടുത്തു. നിലവിൽ അഖിലേന്ത്യാ എ.ജി. സൂപ്രണ്ട് , സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് എന്നീ ചുമതലകൾ വഹിക്കുന്നു. ബെംഗളൂരുവിലെ ഇന്ദിരാനഗറിലും കൊത്തന്നൂർ കണ്ണൂരിലുമായി മുപ്പത്തി അയ്യായിരം പേർ വിവിധ സമയങ്ങളിൽ ആരാധിക്കുന്ന എഫ്.ജി.എ ജി സഭയുടെ സീനിയർ ശുശ്രൂഷകനും പ്രാർഥനാ വീരനും കൺവൻഷൻ പ്രഭാഷകൻ കൂടെയാണ് റവ.പോൾ തങ്കയ്യ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
https://chat.whatsapp.com/D5KdvCPbNoh9kkxv0aA1zv