top of page

സദ് വാർത്ത സന്ദേശവും സംഗീതവും അണക്കരയിൽ

  • Writer: Jaison S Yacob
    Jaison S Yacob
  • Dec 13, 2024
  • 1 min read

കുമളി : ഹൈറേഞ്ചിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് പ്രയർ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ഞായർ ഉച്ചകഴിഞ്ഞ് 2.30 മുതൽ 7.30 വരെ ഗ്ലോറിയ 24 എന്ന പേരിൽ സദ് വാർത്ത സന്ദേശവും സംഗീതവും അണക്കര സെൻട്രൽ ജംഗ്ഷനിൽ നടക്കും. അതിഥി തൊഴിലാളികളായ പ്രിയപ്പെട്ടവരെയും കൂടെ ഉൾപ്പെടുത്തി ഹിന്ദി തമിഴ് മലയാളം ഭാഷകളിലാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ക്രോസ് വേ മ്യൂസിക് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിജു വർഗീസ്, പാസ്റ്റർ രൂപസ് എ., പാസ്റ്റർ ഷിജു ആൻറണി എന്നിവർ വിവിധ ഭാഷകളിൽ സന്ദേശങ്ങൾ നൽകും. സാമൂഹ്യ തിന്മകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടെയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത് എന്ന് പാസ്റ്റർമാരായ തോമസ് എബ്രഹാം, സന്തോഷ് ഇടക്കര, മനോജ് കുളങ്ങര എന്നിവർ അറിയിച്ചു.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page