ഷാർജ ഐ.പി.സി വർഷിപ്പ് സെന്റർ സിൽവർ ജൂബിലി ത്രിദിന കൺവൻഷൻ
- Jaison S Yacob
- Sep 16
- 1 min read

ഷാർജ : ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ത്രിദിന കൺവൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ വൈകുന്നേരം 7.30-ന് ഷാർജ വർഷിപ്പ് സെന്റർ വെച്ച് നടത്തപ്പെടുന്നു.
മുഖ്യ പ്രഭാഷണം പാസ്റ്റർ അനീഷ് കാവാലം നിർവ്വഹിക്കും.
ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ . ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
സംഗീത ശുശ്രൂഷയ്ക്ക് വർഷിപ്പ് സിങ്ങേഴ്സ് നേതൃത്വം നൽകും.
സഭയുടെ സീനിയർ പാസ്റ്ററോടൊപ്പം അസോസിയേറ്റ് പാസ്റ്റർ റവ. റോയി ജോർജ്, സെക്രട്ടറി പി.വി. രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.




Comments