top of page

റെവ. എം ജെ ജോൺ പദവി ഒഴിഞ്ഞു, റെവ. സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപ്പൾ

  • Writer: Jaison S Yacob
    Jaison S Yacob
  • Jul 9, 2024
  • 1 min read

തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപൽ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റവ.എം ജെ ജോൺ ചുമതല സ്വയം ഒഴിയുകയും റവ.സാം കെ ജേക്കബ് പുതിയ പ്രിൻസിപൽ ആയി ചുമതലയേല്ക്കുകയും ചെയ്തു.

04-07-2024 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാരോൻ സഭാ മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കുകയും സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യസന്ദേശം നല്കുകയും ചെയ്തു.

അലൂമ്നി അസോസിയേഷനെ പ്രതിനിധീകരിച്ച് ഭാരവാഹികളായ പാസ്റ്റേഴ്സ് ജെ ജോസഫ്,സജി ഫിലിപ് തിരുവഞ്ചൂർ,വർഗീസ് ജോഷ്വാ,ജോസഫ് കുര്യൻ,ലാലു ഈപ്പൻ,കുര്യൻ മാത്യു എന്നിവരും ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ് (ശാരോൻ ഓഫീസ് സെക്രട്ടറി) ബ്രദർ എം കെ കുര്യൻ,സിസ്റ്റർ സൂസൻ ജോൺ തോമസ് എന്നിവരും ആശംസകൾ അറിയിച്ചു.


സ്ഥാനമൊഴിഞ്ഞ പ്രിൻസിപൽ എം ജെ ജോൺ സാറിനും ബൈബിൾ കോളേജ് അധ്യാപികയായിരുന്ന ഭാര്യ ഗ്രേസി ജോണിനും കോളേജും അലൂമ്നി അസോസിയേഷനും സ്നേഹോപഹാരങ്ങൾ നൽകി.


പുതിയ കോളേജ് ഭാരവാഹികളെ ശാരോൻ സഭാ അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് പ്രഖ്യാപിച്ചു.വൈസ് പ്രിൻസിപലായി റെവ.ജേക്കബ് ജോർജ് കെ യും രജിസ്ട്രാറായി റെവ.റോഷൻ ജേക്കബും നിയമിതരായി.റെവ.എം ജെ ജോണിനെ പ്രിൻസിപൽ എമെരിറ്റസ് ആയും പ്രഖ്യാപിച്ചു.


പുതിയ പ്രിൻസപ്പൽ റവ.സാം കെ ജേക്കബ് റാന്നി കണ്ണമ്പള്ളി സ്വദേശിയാണ്. പഴയനിയമത്തിൽ സെറാമ്പൂർ സർവകലാശാലയിൽ നിന്നും M.Th കരസ്ഥമാക്കിയിട്ടുണ്ട്. പാസ്റ്റർ, എഴുത്തുകാരൻ,വേദ അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ്.മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി,കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ്,പായിപാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ശാരോൻ ഫെലോഷിപ് ചർച്ച് ഒറീസ - ചത്തിസ്ഗഡ് റീജിയൻ പ്രസിഡൻ്റായും പ്രവർത്തിക്കുന്നു.

ഭാര്യ പ്രിയാ സാം കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.OPA സഭാ ജോയിൻറ് സെക്രട്ടറി ബ്രദർ അനു ജേക്കബ് ഇളയ സഹോദരനാണ്.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page