
കൊട്ടാരക്കര: ചാത്തന്നൂർ ശാരോൻ സഭയിൽ നടന്ന കൊട്ടാരക്കര റീജിയൻ മാസയോഗത്തിൽ വച്ച് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചാത്തന്നൂർ സെന്റർ ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തനം ആരംഭിച്ചു. ചാത്തന്നൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ തോമസ്സിന്റെ അധ്യക്ഷതയിൽ റീജിയൻ മിനിസ്റ്റർ പാസ്റ്റർ ഇടിച്ചെറിയാൻ കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു.
സെന്റർ ഇവഞ്ചലിസം ചെയർമാൻ പാസ്റ്റർ ലൗസൺ ഐസക്ക്, വൈസ് ചെയർമാൻ പാസ്റ്റർ വിജു വി. എസ്, സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ കോശി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ പ്രവീൺ പ്രചോദന, ട്രഷറാർ ബ്രദർ ആമോസക്കുട്ടി, അഡ്വൈസറി ബോർഡ് അംഗങ്ങളായ പാസ്റ്റർ ഓ. യോഹന്നാൻകുട്ടി, പാസ്റ്റർ ബിനോ യോഹന്നാൻ, പാസ്റ്റർ ബിജു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. റീജിയനിലെ പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്തു.
ഇവാഞ്ചലിസം ബോർഡിൻ്റെ പ്രഥമ പ്രവർത്തനം ജനുവരി 21 ചൊവ്വാഴ്ച 8.30 മുതൽ വർക്കല നിലക്കാമുക്കിൽ നടക്കും.
വാർത്ത: പ്രവീൺ പ്രചോദന കല്ലുവാതുക്കൽ
Comments