ശാരോൻ ഫെല്ലോഷിപ് ചർച്ച് ശൂരനാട് റീജിയൻ 9-ാമത് കൺവൻഷൻ ജൂലൈ 23 ബുധൻ മുതൽ 27 ഞായർ വരെ ഏഴാം മൈൽ സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ
- Jaison S Yacob
- Jul 22
- 1 min read

ശൂരനാട് : ശാരോൻ ഫെല്ലോഷിപ് ചർച്ച് ശൂരനാട് റീജിയന്റെ നേതൃത്വത്തിൽ 2025 ജൂലൈ 23 ബുധൻ മുതൽ 27 ഞായർ വരെ കടമ്പനാട് ഏഴാംമൈൽ പുല്ലാഞ്ഞിവിള ജംഗ്ഷന് സമീപം സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് 9-ാമത് റീജിയൻ കൺവൻഷൻ നടത്തപ്പെടും. ബുധനാഴ്ച വൈകിട്ട് 06:00 മണിയ്ക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന കൺവൻഷൻ ശാരോൻ സഭ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പകൽ യോഗങ്ങൾ 09:00 മണി മുതൽ 01:00 മണി വരെയും രാത്രി യോഗങ്ങൾ 06:00 മണി മുതൽ 09:00 മണി വരെയും നടത്തപ്പെടും. ഞായറാഴ്ച പകൽ 09:00 മണി മുതൽ 01:00 മണി വരെ നടത്തപ്പെടുന്ന റീജിയൻ സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. സഭയുടെ ഇൻ്റർനാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ്,നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ഫിന്നി ജേക്കബ്, മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോൺ നൈനാൻ,പാസ്റ്റർ റ്റി വൈ ജെയിംസ് (ഇടുക്കി), പാസ്റ്റർ വർഗ്ഗീസ് എബ്രഹാം (രാജു മേത്ര, റാന്നി), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ) എന്നിവർ ദൈവവചനം പ്രസംഗിക്കും. റവ. എബ്രഹാം ക്രിസ്റ്റഫറിൻ്റെ നേതൃത്വത്തിലുള്ള ശാരോൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വാർത്ത : ബ്ലെസ്സൻ ജോർജ്




Comments