top of page
  • Writer's pictureJaison S Yacob

ശാരോൻ ഫെലോഷിപ് ചർച്ച് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

Updated: Aug 17


തിരുവല്ല : ശാരോൻ ഫെലോഷിപ് ചർച്ച് സൺ‌ഡേ സ്കൂൾ അസോസിയേഷന് 2024-26 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. 2024 ജൂലൈ 27 ശനിയാഴ്ച രാവിലെ 10:00 മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന സൺഡേസ്കൂൾ അസ്സോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്.


ശാരോൻ സഭാ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ.വി.ജെ.തോമസ്, ഓഫീസ് സെക്രട്ടറി ബ്രദർ റ്റി.ഒ. പൊടിക്കുഞ്ഞ് എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി.


ജനറൽ ബോഡിയിൽ നിന്ന് അസോസിയേഷൻ ഭാരവാഹികളായ ജനറൽ കമ്മറ്റിയെയും, ജനറൽ കമ്മറ്റിയിൽ നിന്ന് ഔദ്യോഗിക ചുമതലക്കാരായ 21 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുക്കുകയായിരുന്നു.


പാസ്റ്റർ സനു ജോസഫ്, (ഡയറക്ടർ),പാസ്റ്റർ വിൻസെൻ്റ് മാത്യു, (അസോ.ഡയറക്ടർ), ബ്രദർ കെ തങ്കച്ചൻ, (ജനറൽ സെക്രട്ടറി), സിസ്റ്റർ സോണിയാ എൽ(അസോ. സെക്രട്ടറി),ബ്രദർ റോഷി തോമസ് (ജനറൽ ട്രഷറർ), പാസ്റ്റർ മാത്യു വി.ജേക്കബ്(പരീക്ഷാ കൺട്രോളർ),പാസ്റ്റർ പി.എ. ചാക്കോച്ചൻ (ജനറൽ കോർഡിനേറ്റർ), സുവി.എബി ബേബി (ഓർഗനൈസർ), പാസ്റ്റർ സിജി ജോൺസൺ (ട്രെയ്നിംഗ് കോ-ഓർഡിനേറ്റർ), പാസ്റ്റർ അലക്സാണ്ടർ കോശി(ലിറ്ററേച്ചർ സെക്രട്ടറി),പാസ്റ്റർ ജോസ് ജോർജ്(മീഡിയ സെക്രട്ടറി),പാസ്റ്റർ എബ്രഹാം തോമസ്, പാസ്റ്റർ സാംകുട്ടി ജോൺ,പാസ്റ്റർ റെജി പി ശമുവേൽ,പാസ്റ്റർ ടൈറ്റസ് ജി ശമുവേൽ, പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ജോയി സി കൊച്ചാക്കൽ,ബ്രദർ കോശി മാത്യു,ബ്രദർ റ്റി തങ്കച്ചൻ,ബ്രദർ ജോജൻ ജോസഫ്, സിസ്റ്റർ ജെസി ജോസ് (മെമ്പേഴ്‌സ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Comments


bottom of page