top of page

സിസ്റ്റർ മറിയാമ്മ തമ്പി കർത്തൃസന്നിധിയിൽ. സംസ്കാര ശുശ്രൂഷ ജനുവരി 22 തിങ്കളാഴ്ച

  • Writer: POWERVISION TV
    POWERVISION TV
  • Jan 17, 2024
  • 1 min read

Updated: Jan 18, 2024


ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി.എ തമ്പിയുടെ ഭാര്യ സിസ്റ്റർ മറിയാമ്മ തമ്പി(74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ചികിത്സയിലായിരുന്നു. കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മറിയാമ്മ ആൻ്റിയുടെ സംസ്കാര ശുശ്രൂഷ 22 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. ഇന്ന് (18/1/24) രാത്രി 11.00 ന് ഭൗതീക ശരീരം തിരുവനന്തപുരം എയർ പോർട്ടിൽ കൊണ്ടു വരുകയും പുലർച്ചെ 03.00 ന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ഹോസ്പറ്റിലെ പൊതുദർശനത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്നതുമാണ്.


നാഗർകോവിൽ പള്ളിക്കപ്പറമ്പിൽ രഞ്ജിത്ത് സിങ്ങിന്റെ മകളായി ജനിച്ച മറിയാമ്മ 1970 -ൽ പാസ്റ്റർ വി.എ. തമ്പിയുമായുള്ള വിശുദ്ധ വിവാഹ ബന്ധത്തിൽ പ്രവേശിക്കുമ്പോൾ തലചായിക്കുവാൻ ഒരു കൂരപോലും ഈ ദമ്പതികൾക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല . പട്ടിണിയും, പരിവട്ടവും, പ്രതിസന്ധിയും, ഉപദ്രവങ്ങളും ഏറിയപ്പോഴും സുവിശേഷത്തിന്റെ ദീപശിഖ ത്യാഗമനോഭാവത്തോടെ ഈ സുവിശേഷ കുടുംബം ഏന്തി. സുവിശേഷ ഘോഷണത്തിലും, സഭാ പരിപാലനത്തിലും സഹകാരിയായി കർതൃ ദാസനോടൊപ്പം പ്രിയ ദാസി ഉണ്ടായിരുന്നു. ഈ അനുഗ്രഹീത ദമ്പതികൾക്ക് ദൈവം ദാനമായി നൽകിയ മക്കളെല്ലാവരും, വിവിധ നിലകളിൽ കർതൃ ശുശ്രൂഷയിൽ സജീവ പങ്കാളികളാണു. പവർ വിഷൻ ടി വി യിൽ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന മനസ്സ് തുറക്കുമ്പോൾ എന്ന അഭിമുഖ പരിപാടിയിലെ അവതാരകയും, പവർ വിഷൻ ടെലിവിഷൻ മാനേജിംഗ് ഡയറക്ടർ റവ. ഡോ. ആർ ഏബ്രഹാമിന്റെ സഹോദരി കൂടി ആയിരുന്നു പരേത.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2024 Powervision Television Channel

file (1).png
bottom of page