സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്
- POWERVISION TV
- Mar 22, 2024
- 1 min read

വാർത്ത: ബ്ലസൻ ജോർജ്,മൂവാറ്റുപുഴ
എറണാകുളം : മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ.വാഴൂർ പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ് എബിലിറ്റി എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ് 10 ൽ 9.88 (98.8%) നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. വിദ്യാഭ്യാസത്തിൽ ഏതെങ്കിലും തരത്തിലുള്ള പഠന വൈകല്യങ്ങൾ ഉള്ള വിദ്യാർത്ഥികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക അധ്യാപന മേഖലയാണ് ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ് എബിലിറ്റി എന്നത്. മൂവാറ്റുപുഴ നിർമല സദൻ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. പുതുപ്പള്ളി കൂട്ടുമ്മേൽ പരേതനായ കെ. ബേബി വൽസമ്മ ബേബി ദമ്പതികളുടെ മകളാണ് സൂസൻ.
Comments