സ്നേഹസദസ്...
- POWERVISION TV
- Aug 18, 2023
- 1 min read
Updated: Aug 19, 2023
പാലക്കാട്: വർഗീയ വിമുക്ത അഖണ്ഡ ഭാരതം എന്ന ദർശനത്തോടെ സംസ്ഥാന പി.വൈ.പി.എയും, പാലക്കാട് മേഖല പി.വൈ.പി.എയും സംയുക്തമായി ഐപിസി ഷാർജ പി.വൈ.പി.എയുടെ കൈത്താങ്ങോടെ സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നു.
_2023 ആഗസ്റ്റ് 19 ശനി വൈകിട്ട് 4 മണി മുതൽ വാഹന റാലിയും, വൈകിട്ട് 5 ന് കോട്ട മൈതാനിയിൽ പൊതുയോഗവും നടക്കും._
ഐ.പി.സി ഷാർജ 50 വർഷങ്ങൾ പിന്നിടുന്നതിന്റെ ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രസ്തുത സമ്മേളനവും.
പാലക്കാട് മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് വർഗീസിന്റെ അധ്യക്ഷതയിൽ ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി മത്തായി സ്നേഹസദസ്സ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ പള്ളിപ്പാട് സന്ദേശം നൽകും. ബ്രദർ പോൾസൻ കണ്ണൂരിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടക്കും.
Comments