തിരുവനന്തപുരം : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭയുടെ തെക്കൻ മേഖലാ കൺവെൻഷൻ നവംബർ 07 വ്യാഴം മുതൽ 10 ഞായർ വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകുന്നേരം 05 മണി മുതൽ 09 മണി വരെയാണ് കൺവെൻഷൻ. കേരളാ സ്റ്റേറ്റ് ഓവർസീയർ റവ. വൈ റെജി ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ റവ. സി സി തോമസ്, രാജു മേത്രാ, ഡോ. ഷിബു കെ മാത്യു, കെ ജെ മാത്യു എന്നിവർ ദൈവ വചനം പ്രസംഗിക്കും. സോണൽ ക്വയറിനോടൊപ്പം അനിൽ അടൂർ, ജോയൽ പടവത്ത്, ജീസൻ ആന്റണി എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 09 ശനിയാഴ്ച രാവിലെ 09.30 മുതൽ 01 മണി വരെ നടക്കുന്ന എൽ എം ഏക ദിന സെമിനാറിൽ സിസ്റ്റർ ഹെൽന റെജി മുഖ്യ അഥിതി ആയിരിക്കും. സിസ്റ്റർ ലില്ലികുട്ടി ശാമുവേൽ മുഖ്യ സന്ദേശം നൽകും. ഉച്ചയ്ക്ക് 02 മണി മുതൽ 04 മണി വരെ പാസ്റ്റേഴ്‌സ് ഫാമിലി മീറ്റിങ്ങും ഉണ്ടായിരിക്കും. മേഖലാ ഡയറക്ടർ പാസ്റ്റർ റ്റി എം മാമച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൺവെൻഷൻ തത്സമയം കാണുവാൻ പവർവിഷൻ ടി വി യുടെ യൂട്യൂബ്, ഫേസ് ബുക്ക് സന്ദർശിക്കുക.
Praise theory