കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന സമതിയുടെ നേതൃത്വത്തിൽ മേഖലകൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര മേഖലയിൽ നടത്തുന്ന രണ്ടാമത് അദ്ധ്യാപക പരിശീലന പരിപാടി 2023 ആഗസ്റ്റ് 31 ന് രാവിലെ 9.30 മുതൽ ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി ആഡിറ്റോറിയത്തിൽ നടത്തപെടും. ഐ പി സി വേങ്ങൂർ സെന്റർ മിനിസ്റ്റർ റവ. ജോൺസൺ ദാനിയേൽ ഉദ്ഘാടനം ചെയ്യും. ഐ പി സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് സന്ദേശം നല്കും.
സണ്ടേസ്കൂൾ സംസ്ഥാന ഭാരവാഹികൾ പാസ്റ്റർമാരായ ജോസ് തോമസ് ജേക്കബ്, തോമസ് മാത്യു ചാരുവേലി, റ്റി.എ തോമസ്, സഹോദരന്മാരായ ഫിന്നി പി.മാത്യു, ഡോ. ദീപ നെബു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
പാസ്റ്റർമാരായ ജിനു ജോൺ , റെജി ജോർജ് എന്നിവർ കോ-ഓർഡിനേറ്റേഴ്സായും പാസ്റ്റർമാരായ സൈമൺ തോമസ്, രാജൻ വർഗീസ്, പ്രിൻസ് ബേബി എന്നിവർ ജോയിന്റ് കോ - ഓർഡിനേറ്റേഴ്സ് ആയി പ്രവർത്തിക്കുന്നു. മേഖല ഭാരവാഹികളായ പാസ്റ്റർമാരായ ബിജുമോൻ കിളിവയൽ, ബിജു ജോസഫ്, സാജൻ ഈശോ പ്ലാച്ചേരി, സഹോദരന്മാരായ എ അലക്സാണ്ടർ , ജേക്കബ് ജോൺ എന്നിവർ നേതൃത്വം നൽകും .ആദ്യ പരിശീലനപരിപാടി പത്തനാപുരം കുറുമ്പകര ഐ പി സി ഏലം ചർച്ചിൽ ജൂലൈ 15 ന് നടന്നു.
വാർത്ത: പാസ്റ്റർ സാജൻ ഈശോ, പ്ലാച്ചേരി
Comments