top of page
Writer's pictureJaison S Yacob

സുവിശേഷ മഹായോഗവും സംഗീത വിരുന്നും

അമയന്നൂർ : ഐ പി സി കോട്ടയം സൗത്ത് സെന്റർ പി വൈ പി എ യും അരീപ്പറമ്പ് ഐ പി സി ഫിലഡൽഫിയ സഭയും സംയുകതമായി നടത്തപ്പെടുന്ന സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും നവംബർ 08 മുതൽ 10 വരെ അമയന്നൂർ കവലയ്ക്ക് സമീപം കിഴക്കേനട മൈതാനിയിൽ നടക്കും. ഐ പി സി കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് ഉത്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ പ്രിൻസ് തോമസ്, അനീഷ് തോമസ്, ഫെയ്ത്ത് ബ്ലെസ്സൻ എന്നിവർ ശുശ്രൂഷിക്കും. സംഗീത ശുശ്രൂഷകൾക്ക് ബ്രദർ ടിബിൻ തങ്കച്ചൻ, ഇവാ. എബ്രഹാം ക്രിസ്റ്റഫർ, സൈസ്റ്റർ ശ്രേയ എൽസ ജിജി എന്നിവർ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗം.

Comments


bottom of page