സുവിശേഷയാത്ര കാസർഗോഡ് ജില്ലയിൽ
- Jaison S Yacob
- Oct 10, 2024
- 1 min read

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെയും ഐപിസി കാസർഗോഡ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷയാത്ര നടക്കുകയുണ്ടായി. കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ പ്രതികൂലമായിട്ടും പത്തോളം ജംഗ്ഷനുകളിൽ പരസ്യ യോഗം നടത്തുവാൻ സംഘാടകർക്ക് കഴിഞ്ഞു. ഐപിസി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളിൽ ഇവാഞ്ചലിസം ബോർഡ് വൈസ് ചെയർമാൻ പാസ്റ്റർ എം എ തോമസ്,പാസ്റ്റർ മാത്യു ജോർജ്, പാസ്റ്റർ റോയി കറ്റാനം, പാസ്റ്റർ സിജോ ചെർക്കള, പാസ്റ്റർ ജയ്മോൻ ലൂക്കോസ് എന്നിവർ വചനത്തിൽ നിന്ന് സംസാരിച്ചു. സുവിശേഷകൻ രാജിസാമൂവൽ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. കാസർഗോഡ് സെന്ററിലെ ശുശ്രൂഷകർ സുവിശേഷ യാത്രയിൽ പങ്കുചേർന്നു. വിവിധ ഇടങ്ങളിലായി അയ്യായിരത്തോളം ലഖുലേഖകൾ വിതരണം ചെയ്തു. ശുശ്രൂഷകൾക്ക് ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സജി കാനം, സെക്രട്ടറി ബ്രദർ ഗ്ലാഡ്സൻ ജേക്കബ്, ട്രഷറർ ബ്രദർ ബോബി തോമസ്, കോഡിനേറ്റർ സുവി. രതീഷ് ഏലപ്പാറ എന്നിവർ നേതൃത്വം നൽകി.

Comments