തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ജനുവരി 18 മുതൽ 21 വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. വെള്ളി, ശനി ദിവസങ്ങളിലെ പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള സെന്റർ ഫെയ്‌ത്ത് ഹോമിൽ നടക്കും. ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിലെ 33 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. കൺവൻഷന് മുന്നോടിയായി ജനുവരി 14 ഞായറാഴ്ച വൈകിട്ട് 3 ന് തിരുവല്ല സെന്റർ ഫെയ്‌ത്ത് ഹോമിൽ നിന്നും കറ്റോട് കൺവൻഷൻ ഗ്രൗണ്ടിലേക്ക് സുവിശേഷ വിളംബര റാലി നടക്കും. സെന്റർ പാസ്റ്റർ സി എൽ സാമുവേൽ (ബാബു), അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പോൾ രാജ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
top of page
bottom of page
Comments