ദി പെന്തെക്കോസ്ത് മിഷൻ ലണ്ടൻ കൺവെൻഷൻ ആഗസ്റ്റ് 24 മുതൽ 27 വരെ
- POWERVISION TV
- Aug 20, 2023
- 1 min read
ലണ്ടൻ : ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ യൂറോപ്പിലെ ആത്മീയ സംഗമം ആയ യു പി സി ലണ്ടൻ കൺവെൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ ലണ്ടൻ ബ്രിഡ്ജിന് സമീപം ഓൾഡ് ബില്ലിങ്ങ് ഗേറ്റ് വോക്ക് EC3R 6DX ഹാളിൽ നടക്കും.
കൺവെൻഷനിൽ ലെസ്റ്റർ, ലിവർപൂൾ, ന്യൂ പോർട്ട്, അയർലണ്ട്, ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, ഇറ്റലി, സ്വിസർലാണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.
ബുധനാഴ്ച വൈകുന്നേരം ബ്രിക്സ്ടണ് സെന്റർ ഫെയ്ത്ത് ഹോമിൽ ബൈബിൾ ക്ലാസും വ്യാഴാഴ്ച വൈകിട്ട് മുതൽ സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപഠനം, യുവജന സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.
Praise the Lord