ബഹ്‌റൈൻ: ദി പെന്തെക്കൊസ്ത് മിഷൻ ബഹ്‌റൈൻ കൺവൻഷൻ ജൂൺ 18 മുതൽ 21 വരെ സൽമാബാഡ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ വെച്ച് നടക്കും.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ഈവനിംഗ് മീറ്റിങ്ങും വെള്ളിയാഴ്ച രാവിലെ 9 ന് മോർണിംഗ് ഡിവോഷണൽ സർവീസും നടക്കും. മറ്റു യോഗങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ സ്റ്റഡി, 9.30 ന് മോർണിംഗ് ഡിവോഷണൽ സർവീസ് എന്നിവയും ബുധനാഴ്ച വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും വ്യാഴാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിംഗും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ തുടങ്ങിയ മിഡിൽ രാജ്യങ്ങളിലെ സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ജോയൽ ഒറ്റത്തെങ്ങിൽ
Comments