റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ ഇന്നു മുതൽ
- POWERVISION TV
- Jan 11, 2024
- 1 min read

തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ തെക്കൻ തിരുവിതാംകൂറിലെ പ്രധാന ആത്മീയസംഗമമായ തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ ഇന്നു ജനുവരി 11 മുതൽ 14 ഞായർ വരെ തിരുവനന്തപുരം കുറ്റിയാണി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 9 ന് തിരുവനന്തപുരം സെന്ററിലെ തിരുവനന്തപുരം, കന്യാകുമാരി ജില്ലയിലെ 40 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
Comments