top of page

താലന്ത് പരിശോധന ഒക്ടോബർ 01 ബുധനാഴ്ച നാലാഞ്ചിറ സെന്റ് ജോൺസ് സ്‌കൂളിൽ

  • Writer: POWERVISION TV
    POWERVISION TV
  • Sep 29
  • 1 min read
ree

തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ ഈ വർഷത്തെ താലന്ത് പരിശോധനയായ ENDEAVOUR 2025 ഒക്ടോബർ 01 ബുധനാഴ്ച രാവിലെ 08.30 ന് നാലാഞ്ചിറ സെന്റ് ജോൺസ് സ്‌കൂളിൽ വച്ച്‌ നടക്കും. രാവിലെ 08 മണിക്ക് തന്നെ രജിസ്‌ട്രേഷൻ ആരംഭിക്കും. ഈ വർഷം 12 വേദികളിലായി നടക്കുന്ന താലന്ത് പരിശോധനയിൽ പ്രഗത്ഭരായ 26 വിധികർത്താക്കൾ ആണ് വിധി നിർണ്ണയിക്കുന്നത്. മേഖലയിലെ 450 കുട്ടികൾ മാറ്റുരക്കുന്ന താലന്ത് പരിശോധനക്ക് വളരെ വിപുലമായ ക്രമീകരണങ്ങൾ ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. വിദൂരങ്ങളിൽ നിന്നും കടന്നുവരുന്ന മത്സരാർത്ഥികൾക്ക് വളരെ വേഗം വീടുകളിൽ എത്തുന്നതിന് വേണ്ടിയാണ് മത്സരം 12 വേദികളിലായി ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ വിജയികളെ പ്രഖ്യാപിക്കുമ്പോൾ തന്നെ അവരുടെ സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്യുന്നതാണ്. സമാപന സമ്മേളനത്തിൽ തിരുവനന്തപുരം മേഖല പി വൈ പി എ യുടെ പുതിയ ഭരണ സമിതി അംഗങ്ങളെ ആദരിക്കുകയും ചെയ്യും. മത്സരാർത്ഥികൾക്ക് ഉച്ച ഭക്ഷണം സൗജന്യമായി ലഭിക്കും. കൂടെ വരുന്നവർക്ക് വേണ്ടി ഉച്ചഭക്ഷണത്തിനായി 50 രൂപയുടെ കൂപ്പണുകൾ രജിസ്‌ട്രേഷൻ കൗണ്ടറിൽ നിന്നും ലഭിക്കുകയും ചെയ്യും. പ്രസിഡന്റ് ജയ്‌സൺ സോളമൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ എൻ വിജയകുമാർ, ട്രഷറർ ബ്രദർ ജെബ്സൻ കെ രാജു എന്നിവരുടെ മേൽ നോട്ടത്തിൽ നടക്കുന്ന താലന്ത് പരിശോധനയിൽ താലന്ത് ബോർഡ് ചെയർമാൻ ആയി ബ്രദർ ഷിബു വിക്ടർ, വൈസ് ചെയർമാൻ മാരായി പാസ്റ്റർ കെ എസ് ബൈജു, പാസ്റ്റർ റ്റി ആർ രെജു കുമാർ, കൺവീനർ ആയി ബ്രദർ ഡേവിഡ് സാം, കോഡിനേറ്റർ ആയി പാസ്റ്റർ ടൈറ്റസ്, ജോയിന്റ് കൺവീനർമാരായി പാസ്റ്റർ രാജു തോമസ്, പാസ്റ്റർ ജോസ് വി, സിസ്റ്റർ ബിന്ദു ക്ലെമന്റ്, ഫുഡ് കൺവീനറായി ബ്രദർ സുന്ദരേഷൻ ജി, ജോയിന്റ് ഫുഡ് കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാട് എന്നിവർ പ്രവർത്തിക്കുന്നു. താലന്ത് പരിശോധനയുടെ വിജയകരമായ നടത്തിപ്പിനായി ബ്രദർ ജോൺസൺ സോളമൻ, ബ്രദർ രാജിത്ത് ആർ ആർ, ബ്രദർ ഫിന്നി ആർ ഡാൻ എന്നിവർ ഐ ടി വിഭാഗത്തിന് നേതൃത്വം നൽകും. കൃത്യം 08.30 മത്സരം ആരംഭിക്കുന്നതിനാൽ 08 മണിക്ക് മുൻപായി മത്സരാർത്ഥികൾ എത്തിച്ചേരണം എന്ന് സംഘാടകർ അറിയിച്ചു.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page