ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ സമിതിയുടെ പ്രവർത്തനങ്ങൾ അഭിമാനകരം......ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ
- POWERVISION TV
- Oct 2
- 1 min read

തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ സമിതി നാലാഞ്ചിറ സെന്റ് ജോൺസ് സ്‌കൂളിൽ ഒക്ടോബർ 01 സംഘടിപ്പിച്ച താലന്ത് പരിശോധന (ENDEAVOUR'2025) യുടെ സമാപനസമ്മേളനത്തിൽ ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ സമാപന സന്ദേശം നൽകി. 2024 ൽ ചുമതല ഏറ്റ ഭരണസമിതി താലന്ത് പരിശോധനകൾ സ്‌കൂളുകളിൽ വെച്ചാണ് നടത്തി വരുന്നത്. ദീർഘദൂരങ്ങളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വളരെ വേഗം വീടുകളിൽ മടങ്ങി എത്തിച്ചേരണം എന്ന ആഗ്രഹം മനസിലാക്കിയാണ് ഇങ്ങനെ ഒരു തീരുമാനം ഈ സമിതി ഏറ്റെടുത്തത്. മാത്രമല്ല വിജയികൾക്കുള്ള സമ്മാനം വിജയികളെ പ്രഖ്യാപിക്കുമ്പോൾ തന്നെ നൽകുകയും ചെയ്‌ത് വരുന്നു. ഈ സമിതി ഓരോ മാസങ്ങളിലും ചെയ്‌ത് വരുന്ന വ്യത്യസ്തമായ പ്രോഗ്രാമുകൾ കുഞ്ഞുങ്ങൾക്ക് ഏറെ പ്രയോജനം നൽകുന്നത് ആയതിനാൽ സഭകളും സെന്ററുകളും ഈ പ്രവർത്തനങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ച് വരുന്നു, സമാപനസമ്മേളനത്തിൽ ഐ പി സി കേരളാ സ്റ്റേറ്റ് ഈ സമിതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയുണ്ടായി. രാവിലെ 08 മണിക്ക് വൈസ് പ്രസിഡന്റ് പാസ്റ്റർ എൻ വിജയകുമാറിന്റെ പ്രാർത്ഥനയോടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. രാവിലെ 08.30 ന് പ്രസിഡന്റ് ജയ്സൺ സോളമന്റെ അദ്ധ്യക്ഷതയിൽ ഐ പി സി തിരു. നോർത്ത് സെന്റർ സണ്ടേസ്കൂൾസ് സൂപ്രണ്ട് പാസ്റ്റർ മാത്യു പി തോമസിന്റെ പ്രാർത്ഥനയോടെ താലന്ത് പരിശോധന ആരംഭിച്ചു. 09 വേദികളിലായി 26 വിധി കർത്താക്കളുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു. 17 സെന്ററുകളിൽ നിന്നുമായി 450 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 04 മണിക്ക് മത്സരങ്ങൾ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യ അതിഥിയായിരുന്നു. 231 പോയിന്റുകളോടെ ഐ പി സി തിരു. വെസ്റ്റ് സെന്റർ സണ്ടേസ്കൂൾസ് ഒന്നാം സ്ഥാനവും 228 പോയിന്റുകൾ നേടി ഐ പി സി പേരൂർക്കട സെന്റർ സണ്ടേസ്കൂൾസ് രണ്ടാം സ്ഥാനവും 140 പോയിന്റുകൾ നേടി ഐ പി സി തിരു. നോർത്ത് സെന്റർ സണ്ടേസ്കൂൾസ് മൂന്നാം സ്ഥാനവും നേടി. 42 പോയിന്റുകൾ നേടി ഐ പി സി കാട്ടാക്കട സെന്ററിലെ പെരുമ്പഴുതൂർ സഭയിലെ ഹന്നാ ജോസ് വ്യക്തിഗത ചാമ്പ്യാനായി. വിജയികൾക്കുള്ള സമ്മാന ദാനം ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ നിർവ്വഹിച്ചു. കൂടാതെ തിരുവനന്തപുരം മേഖലാ പി വൈ പി എ ഭാരവാഹികളെ സമിതി ആദരിക്കുകയും ചെയ്തു.
Comments