top of page

യുണൈറ്റഡ് പെന്തെക്കോസ്തു കൺവെൻഷൻ ഉണർവ്വ് 2024 ആരംഭിച്ചു

  • Writer: POWERVISION TV
    POWERVISION TV
  • Jan 8, 2024
  • 1 min read

തിരുവല്ല : കേരളത്തിൽ നൂറ് വർഷം പിന്നിട്ട പെന്തെക്കോസ്തു സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്തു ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉണർവ്വ് 2024 ന് അനുഗ്രഹീത തുടക്കം. കൺവെൻഷന്റെ ഉത്ഘാടനം ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ നിർവ്വഹിച്ചു. വർഷങ്ങൾക്ക് മുമ്പ് തനിക്ക് ദൈവം നൽകിയ ദർശനം ആയിരുന്നു പെന്തെക്കോസ്തു സമൂഹത്തിന്റെ ഐക്യ കൂട്ടായ്‌മ എന്നും അതിനായി എല്ലാ പെന്തെക്കോസ്തു സംഘടനകളുടെ നേതൃത്വവും ആയി തന്റെ ദർശനം പങ്കുവെക്കുകയും ചെയ്ത തന്റെ അനുഭവങ്ങൾ ഉത്ഘാടന സന്ദേശത്തിൽ അറിയിച്ചു. കൺവെൻഷൻ ക്വയറിനൊപ്പം അനുഗ്രഹീത ഗായകൻ ഷെൽഡൻ ബെൻകേര സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്രദർ ഗ്ലാഡ്സൻ ജേക്കബ് സ്വാഗത പ്രസംഗം നടത്തുകയും പവർവിഷൻ ടി വി മാനേജിങ്ങ് ഡയറക്ടറും ന്യൂ ഇന്ത്യ പെന്തെക്കോസ്തു ദൈവ സഭയുടെ ജനറൽ പ്രസിഡന്റ് റവ. ഡോ. ആർ എബ്രഹാം ശക്തമായ ഉണർവ്വിന് ആഹ്വാനം നൽകുന്ന വചന സന്ദേശം നൽകുകയും ചെയ്തു. പാസ്റ്റർ സാം കുട്ടി ചാക്കോ 100 വർഷം പിന്നിടുന്ന പെന്തെക്കോസ്തു ചരിത്രം വിശദീകരിക്കുകയും പാസ്റ്റർ ആന്റണി ഫ്രാൻസിസിന്റെ സമാപന സന്ദേശം നടത്തി. ജനുവരി 14 ഞായറാഴ്ച സഭായോഗത്തോട് കൂടി കൺവെൻഷൻ സമാപിക്കും. പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ, ഡബ്ള്യൂ എം ഇ ജനറൽ പ്രസിഡന്റ് ഡോ. ഒ എം രാജുകുട്ടി, പാസ്റ്റർ ഷിബു നെടുവേലിൽ, പവർവിഷൻ ടി വി ഡയറക്ടർ ബ്ര. ജോയി താനവേലിൽ, പാ. തോമസ് വർഗീസ് തുടങ്ങി പല സഭാ നേതൃത്വവും പങ്കെടുത്തു. പവർവിഷൻ മീഡിയാ മിനിസ്‌ട്രീസിന്റെ മാനേജിങ്ങ് ട്രസ്റ്റിയും ഐ പി സി മുൻ ജനറൽ ട്രഷററുമായിരുന്ന ബ്ര. സജി പോൾ കൺവെൻഷന് നേതൃത്വം നൽകുന്നു.


Comentarios


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page